സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ന് പയ്യന്നൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഈ സ്ക്കൂൾ 1941 മുതൽ ഉർസുലൈൻ സന്യാസിനികളുടെ കീഴിലാണ്. 1941ൽ റവ.ഫാ.ബ്രിഗാൻസയാൽ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു. പിന്നിട് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉർസുലൈൻ സന്യാസസഭയ്ക്ക് കൈമാറി. ആദ്യകാലത്ത് ഈ സ്കൂൾ എലിമെന്റെറി സ്കൂൾ ആയിരുന്നു.100 ശതമാനം വിജയം കൈവരിച്ച് ഈ സ്കൂൾ അക്കാലത്തും ഖ്യാതി നേടി. കലാകായികമേളയിൽ ആദ്യകാലം മുതൽ പ്രഥമസ്ഥാനിയരാകാൻ സ്കൂളിന് സാധിച്ചു. 75 വർഷങ്ങൾ പിന്നിട്ടപ്പോൾ 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായിത് വളർന്നു. എൽ കെ ജി മുതൽ എഴാം ക്ലാസ് വരെ ഇവിടെയുണ്ട്. നാം ഇന്ന് ഇത്രയും വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ആദ്യകാലഘട്ടത്തെ ത്യാഗപൂർണമായ പ്രവർത്തനങ്ങളെയും പ്രവർത്തിച്ചവരെയും സ്മരിക്കേണ്ടതുണ്ട്. മിഷനറി വൈദികർ,മദർ ജനറൽ ,മാനേജർമാർ, അൽമായർ, രക്ഷിതാക്കൾ, നാട്ടുകാർ എല്ലാവരെയും മനസാ ഓർക്കുന്നു. ആദ്യകാലത്തെ പ്രധാന അധ്യാപകരായ മദർ ലൂയിസ് മാർഗരറ്റ് ,അച്ചുണ്ണി ടീച്ചർ, സി.മേരി ഡിക്കോത്ത,മദർ അലോഷ്യവാസ് എന്നിവരുടെ അധ്വാനവും വിയർപ്പും ഈ സ്ക്കൂളിന്റെ ശക്തിയും പുരോഗതിമായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം