സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ രോഗങ്ങൾ പടരാനുള്ള സാധ്യത

Schoolwiki സംരംഭത്തിൽ നിന്ന്
 രോഗങ്ങൾ പടരാനുള്ള സാധ്യത     
ശുചിത്വം...

രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യനെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരകണക്കിന് വർഷങ്ങളായി . ശുചിത്വമില്ലായ്മയാണ് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നത് . ശുചിത്വം ജീവരക്ഷാകരമായ ഒരു സംഗതിയാണെന്നു തന്നെ പറയാം . ശുചിത്വനിലവാരങ്ങൾ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും ആശ്രയിച്ചിരിക്കുന്നു . ജീവിക്കുന്ന ചുറ്റുപാടിലെ സൗകര്യ കുറവുകൾ വ്യക്തി ജീവിതത്തിലെ ശുചിത്വത്തെ ബാധിക്കുന്നു .ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലും മാലിന്യ നിർമാർജന സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലും ശുചിത്വ പാലനം ബുദ്ധിമുട്ടായിരിക്കും. ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ രോഗങ്ങളുടെ കടന്നുകയറ്റം കൂടുതലായിരിക്കും .. ആരോഗ്യ ശുചിത്വം ... വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം ... വ്യക്തി ശുചിത്വം ... നിങ്ങൾ നിങ്ങളുടെ ശരീരത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നതാണ് വ്യക്തി ശുചിത്വം. കുളിക്കുക , കൈകൾ വൃത്തിയായി സൂക്ഷിക്കുക , പല്ലുകൾ തേയ്ക്കുക എന്നിവ വ്യക്തി ശുചിത്വത്തിലെ പ്രധാന ഘടകങ്ങളാണ് .എല്ലാ ദിവസവും കോടികണക്കിന് രോഗങ്ങളുമായി നമ്മുടെ ശരീരം സമ്പർക്കത്തിൽ ഏർപ്പെടുന്നു ഇതിന്റെ പരിണിത ഫലമായി പല രോഗങ്ങളും നമ്മുക്ക് വരാം . ഇത് തടയാനുള്ള ഒരേ ഒരു മാർഗം ക്യത്യമായ ശുചിത്വ ശീലമാണ് ... ഗൃഹ ശുചിത്വം .... നിത്യജീവിതത്തിലും വീട്ടിലും നല്ല ശുചിത്വ ശീലം പാലിച്ചാൽ രോഗങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാനും കൂടാതെ കുടുംബാംഗങ്ങളെയും, സുഹൃത്തുകളെയും സംരക്ഷിക്കുവാനും നമ്മുക്ക് കഴിയും . വീടുകളിൽ നമ്മൾ ഉപയോഗിക്കുന്ന വെള്ളം, ഭക്ഷണം എന്നിവയിൽ കൃത്യമായ ശുചിത്വം ഉറപ്പുവരുത്തണം. വീട്ടിലെ ടോയ് ലറ്റുകൾ, കുളിമുറികൾ, സിങ്കുകൾ എന്നിവയിൽ നിന്ന് രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ടു തന്നെ കൃത്യമായ ഇടവേളങ്ങളിൽ ഇവ ഏതെങ്കിലും ശുചിത്വ ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. കുട്ടികളുള്ള വീടുകളിൽ തറകൾ എപ്പോഴും വൃത്തിയുള്ളതായിരിക്കണം..... പരിസര ശുചിത്വം വ്യക്തി ശുചിത്വവും ,ഗൃഹ ശുചിത്വവും പോലെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് ഒരോരുത്തരുടെയും ഉത്തരവാദിത്വമാണ് . വീടിന്റെ പരിസരം മാത്രമല്ല ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പുകയോ മൂത്രവിസർജ്ജനം നടത്തുകയോ ചെയ്യാതിരിക്കുക. ഭക്ഷണ പേക്കറ്റുകളും പ്ലാസ്റ്റിക് കുപ്പികളും കവറുകളും അലക്ഷ്യമായി റോഡുകളിലും പൊതു സ്ഥലങ്ങളിലും വലിച്ചറിയുന്നത് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തും.... " ഇതുപോലുള്ള സമ്പർക്കങ്ങളിപ്പെട്ട് രോഗങ്ങൾ വരുത്താതെ വ്യക്തി ശുചിത്വവും, ഗൃഹ ശുചിത്വവും, പരിസര ശുചിത്വവും എല്ലാം നമ്മുക്ക് ഒന്നിച്ചു പാലിക്കാം.....

ഗോപിക
7 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം