നിനച്ചിടാതിരിക്കവെ ലോകമെങ്ങും
ഭീതിതൻ നിഴൽപരത്തി ചൈനയിൽ
പടർന്നൊരി മഹാമാരിതൻ
പേരിതല്ലോ "കൊറോണ"
വിറച്ചിടും ച്ചുമച്ചിടാൻ ശ്വാസിച്ചിടാൻ ........
പ്രയാസവും ,മരണമെന്ന
ഭീകരൻ വാതുറന്നു നിൽക്കവെ
മനുഷ്യരാശി പ്രാണനായി
പിടഞ്ഞിടുന്നിതെങ്ങുമെ .........
ജനമുഖ്യരോ ?പ്രമുഖരോ ?
ഭേദമെന്നിയെ സർവരും
രോഗഭീതിയൊഴിയുവാൻ
ഒത്തെരുമിച്ച് നിൽക്കണം ............
വീടുകളിൽ കഴിയണം നിത്യവുംകെെ -
കഴുകണം മാസ്കുുവച്ച്
എപ്പോഴും നടക്കുവാൻ പഠിക്കണം
നഴ്സുമാരും ഡോക്ടറും പോലീസ് -
നിർദ്ദേശിപ്പതും ക്ഷമയോടു കേൾക്കുവാൻ
മനസ്സുകാട്ടിടേണം നാം .
വേണ്ടത് ആശങ്കയല്ല
ജാഗ്രതയോടെ മുന്നേറാം .......
ഒത്തൊരുമിച്ച് പറഞ്ഞിടാം
"ഈ സമയവും കടന്നുപോകും".