സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ് സൊസൈറ്റി

           അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത, സ്വഭാവരൂപവത്കരണം,ദയ,സ്നേഹം,ആതുരശുശ്രൂഷ,വിദ്യാഭ്യാസപ്രചാരണം എന്നീ ഉത്കൃഷ്ടാദർശങ്ങൾ രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരുസംഘടനയാണ്ജൂനിയർ റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വർഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നതാണ്.ജീവ കാരുണ്യം, പൗരബോധം, വ്യക്തിത്വ വികസനം, ആരോഗ്യം എന്നീ മേഖലകളിൽ ശ്രദ്ധ പതിപ്പിച്ച് സേവനം ലക്ഷ്യമാക്കി ഞങ്ങളുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റ് വളരെ ക്രിയാത്മതമായി പ്രവർത്തിക്കുന്നു.എല്ലാ വ്യാഴാഴ്ചയും ജെ ആർ സി കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുന്നു. അപരന്റെ വേദന സ്വന്തം വേദനയായി കണ്ട് പുവർ ഫണ്ട് കളക്ഷൻ നടത്തുകയും ചികിത്സാസഹായം തേടുന്ന കുട്ടികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്യുന്നു.സ്കൂളുകളിൽ നടത്തുന്ന വിവിധ കർമ്മപരിപാടികൾക്ക് ജെ ആർ സി കുട്ടികൾ നേതൃത്വം നൽകുകയും നല്ല നേതൃത്വപാടവമുള്ളവരായി മാറുകയും ചെയ്യുന്നു. ജെ ആർ സി കുട്ടികൾക്കായി നടത്തുന്ന എ, ബി, സി ലെവൽ പരീക്ഷകളിൽ ഞങ്ങളുടെ എല്ലാകുട്ടികളും ഉന്നത വിജയം കരസ്ഥമാക്കുന്നു.