സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

      സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ഗ്രന്ഥശാലൾക്കു ഏറെ പ്രാധാന്യം ഉണ്ട്. മറ്റു വിദ്യാലയങ്ങളിലേതു പോലെ സെന്റ് മേരീസ്‌ G.H.Sന്റെ നേട്ടങ്ങൾക്കു പിന്നിലും സ്കൂൾ ഗ്രന്ഥശാലയുടെ പങ്ക്‌ ചെറുതല്ല.വളരെ ചിട്ടയോടെ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയാണിത്.അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്‌കൂൾ ഗ്രന്ഥശാലയിൽ ഉണ്ട്.പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല.അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത്.UP,HS വിഭാഗങ്ങൾക്കായി പ്രത്യേക സമയം ക്രമീകരിച്ചു് പുസ്തക വിതരണം നടത്തുന്നത് കൊണ്ട് എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട്.കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് .എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട്.വായിച്ച പുസ്തങ്ങകുളുടെ വായനകുറുപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറികൾക്കായി മത്സരം ഏർപ്പെടുത്താറുണ്ട്.UP,HS വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച ക്ലാസ് ലൈബ്രറികൾക്കു പുരസ്‌കാരങ്ങൾ നൽകാറുണ്ട്. ഇതിനു പുറമെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും,സാഹിത്യരചന മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.ഏതാനം വർഷങ്ങളായി കുട്ടികൾ അവരവരുടെ ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയുന്ന പരിപാടി ആരംഭിച്ചിട്ടുണ്ട് .