Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗാത്മക കഴിവുകളുടെ പരിപോഷണത്തിനും വ്യക്തിത്വ വികസനം, നേതൃത്വവാസന കൂട്ടായ പ്രവർത്തനങ്ങൾ തുടങ്ങിയവ വളർത്തിയെടുക്കുന്നതിനും സഹായകമായ രീതിയിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങൾ ഏറ്റവും ഭംഗിയായി നടത്തുവാൻ നേതൃത്വം നൽകിയത് കലാസാഹിത്യ വേദി അംഗങ്ങളാണ്. അതോടൊപ്പം ഭാഷാ വികസനത്തിന്റെ ഭാഗമായി സ്കൂൾതലത്തിൽ നടത്തിയ വാങ്മയം പരീക്ഷ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 2023-24 അധ്യയന വർഷം സബ്ജില്ലാതലത്തിൽ നടത്തിയ വാങ്മയം പരീക്ഷയിൽ നമ്മുടെ സ്കൂളിലെ ആൻഡ്രിയ അരുൺ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.