സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കോവിഡ് 19 എന്ന കൊറോണ വൈറസിനെ തിരെ ലോക ജനത ഒറ്റക്കെട്ടായി പോരാടുകയാണ്. 2019 ഡിസംബർ അവസാനത്തോടെ വുഹാൻ എന്ന ചൈനീസ് ഏരിയയിൽ ഒരു മത്സ്യമാർക്കറ്റിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന വൈറസ് ബാധ മാർച്ച് 2020ഓടെ കേരളത്തിൽ എത്തി നിൽക്കുന്നു. ലോക ആരോഗ്യ സംഘടന, ലോകരാജ്യങ്ങളിലെ സർക്കാറുകൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ആരോഗ്യ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയുടെ ധീര തീരുമാനങ്ങളും സമയോചിതമായ ഇടപെടലുകളും നമുക്ക് കരുത്തും ധൈര്യവും തരുന്നുണ്ട് . എങ്കിലും ഒരു സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ കൊറോണ യെ പ്രതിരോധിക്കാൻ നമ്മളോരോരുത്തരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലവും ആണ് ഈ വിപത്തിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം.

ഏബൽ തങ്കച്ചൻ
3 ബി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം