സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കൈ കോർക്കാം ശുചിത്വ കേരളത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
കൈ കോർക്കാം ശുചിത്വ കേരളത്തിനായ്

വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം, രാഷ്ട്രീയ ശുചിത്വം.......... എന്നിങ്ങനെ പലതായി തിരിക്കാം. വ്യക്തിശുചിത്വം ഒരു സംസ്കാരം ആണ്. പൂർവികർ കൈ മാറി തന്ന സംസ്കാരം. ജീവലോകം എത്ര മാത്രം മനോഹരം ഉള്ളതാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇല്ലാതെ വരുന്നതിന്റെ ഫലമാണ് പകർച്ച വ്യാധികൾ ഉണ്ടാകുന്നതു എന്ന് നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. വ്യക്തികൾ സ്വയം ആയി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ തടയാൻ സാധിക്കും. കൂടെകൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, വയറിളക്കരോഗങ്ങൾ തുടങ്ങി കോവിഡിനെ വരെ ഒഴിവാക്കാൻ സാധിക്കും. ചുമക്കുമ്പോഴും തുമ്മുബോഴും മാസ്ക് കൊണ്ടോ തൂവാല കൊണ്ടോ മുഖം മറക്കുക. ഇവമൂലം മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും വായുവിലെ രോഗാണുക്കളെ തടയാനും സഹായിക്കും വായ, മുക്ക്, കണ്ണ് എന്നിവടങ്ങളിൽ കഴിവതും സ്പർശിക്കാതെ ഇരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. വ്യക്തി ശുചിത്വത്തിൽ ഉൾപ്പെടുന്നവയാണ്... നഖം വെട്ടി വൃത്തി ആക്കുക, രണ്ടു നേരം പല്ല് വൃത്തി ആക്കുക. കുളിക്കുക, എന്നിവ എടുത്ത് പറയേണ്ടതില്ലല്ലോ. പഴവര്ഗങ്ങളും, പച്ചക്കറികളും കഴിക്കുന്നതും ദിവസേന 2 ലിറ്റർ വെള്ളം കുടിക്കുന്നതും നമ്മുടെ രോഗപ്രേതിരോധ ശേഷിയെ വർധിപ്പിക്കും എന്നത് തെളിയിക്കപ്പെട്ട സത്യം ആണ്. അതിനാൽ ശുചിത്വ സുന്ദര കേരളത്തിന്‌ നമ്മുക്ക് ഒന്നിച്ചു കൈ കോർക്കാം.

ആദിത്യാ സാബു
1 സി സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം