സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/വ്യക്തിപരമായ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിപരമായ ശുചിത്വം

ഒരു മനുഷ്യൻറെ ജീവിതത്തിൽ അവന് ഏറ്റവും വേണ്ട ഘടകങ്ങളിലൊന്നാണ് ആണ് ശുചിത്വം .കൊറോണാ വൈറസിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമുക്ക് പ്രധാനമായും വേണ്ടത് വ്യക്തിപരമായ ശുചിത്വം ആണ്. ജാഗ്രതയോടെ ശുചിത്വ ബോധമുള്ളവർ ആയിരുന്നാൽ മാത്രമേ കൊറോണയെ നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ.കൊറോണ വൈറസ് ഭീതി പടർത്തി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ കൊറോണയെ ഭയപ്പെടുകയില്ല വേണ്ടത് മറിച്ച് ജാഗ്രത പുലർത്തുകയാണ് ചെയ്യേണ്ടത്.കൊറോണ ക്കെതിരെ പുലർത്തേണ്ട ജാഗ്രതയിൽ ഒന്നാണ് ശുചിത്വം. കയ്യും കാലും മുഖവും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക, സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുക തുടങ്ങി ഒട്ടേറെ ശുചിത്വ രീതികൾ നമ്മൾ പാലിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ശുചിത്വ രീതികൾ പാലിച്ചാൽ നമുക്ക് കൊറോണയെ അതിജീവിക്കാൻ സാധിക്കും. ശുചിത്വം ഉള്ളവരായി ജീവിച്ചാൽ നമുക്ക് ആയുഷ്കാലം മുഴുവൻ ആരോഗ്യം ഉള്ളവരായി ആയി ജീവിക്കുകയും ചെയ്യാം .

അൽഫോൻസാ .കെ.ജിനോ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം