സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നല്ല കാലം വരും ...

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല കാലം വരും ...


കൊറോണക്കാലമാകൂട്ടുകാരേ
പുറത്തെങ്ങും പോവാതെ വീട്ടിലിരിക്കാം
പാഠങ്ങൾ പഠിക്കാതെ രസിച്ചിരിക്കാം
വീട്ടിൽ തന്നെ നമുക്ക് കളിച്ചു നടക്കാം
ഇൻസ്റ്റയും ഫേയ്സ് ബുക്കും ട്വിറ്ററും വിട്ട്
ഞാനിന്ന് വീടിനു മുറ്റത്തിറങ്ങി
മട്ടനും ചിക്കനും ബീഫുമില്ല
ചക്കയും മാങ്ങയും ശരണമന്ത്രം
കഴിക്കുമ്പോഴും കഴിക്കാത്തപ്പോഴും
കൈകളെ ഇടയ്ക്കിടെ കഴുകിടേണേ
കൈകളെ നന്നായികഴുകുമ്പോഴല്ലോ
കോവിഡ് 19 പമ്പ കടക്കൂ
വെളളം തണുത്താലും ചൂടില്ലേലും
ഒരു കുളി എന്നും ഉറപ്പാക്കി ടേണം
ആയിരം കണ്ണുകൾ നനഞ്ഞിടുമ്പോഴും
പ്രത്യാശ തൻ സൂര്യൻ മുന്നേറുന്നു
സ്വയരക്ഷപ്രാർത്ഥന മുറുകെപ്പിടിക്കാം
ഈ കാലം പോയി നല്ല കാലം വരും .....

 

ആൽബി ജിൻ്റോ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത