സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ദൈവമേ ഈ കൊറോണ എന്നു പോകും?

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവമേ ഈ കൊറോണ എന്നു പോകും ?

അവധിക്കാലം ആഘോഷിക്കാൻ ഞാൻ ഒരുപാടാഗ്രഹിച്ചു. അവധിയൊന്നു ആകട്ടെ... നേരത്തെ തന്നെ ഞാൻ പലതും മനസ്സിൽ കണക്കു കൂട്ടി വച്ചു. പതിവുപോലെ പരീക്ഷ അടുത്തു. പാഠങ്ങൾ ഓരോന്നായി വീണ്ടും ആവർത്തനം നടത്തി. അന്നും പതിവുപോലെ സ്കൂളിൽ പോകാൻ ഒരുങ്ങി നിന്നപ്പോഴാണ് അറിയുന്നത് ഇന്ന് സ്കൂളുകൾക്ക് അവധിയാണ്. സാധാരണ മഴക്കാലത്താണല്ലോ അവധി.... ഞാൻ അമ്മയുടെ അടുത്തെത്തി സംശയം ചോദിച്ചു. ഇന്നെന്താ അമ്മേ അവധി?

അപ്പോഴാണ് അമ്മ കൊറോണ എന്ന ഭീകരനെ പറ്റി പറഞ്ഞത്. എന്റെ സംശയങ്ങൾക്ക് ചിറകു മുളച്ചു. എങ്ങനെയാണു കൊറോണ വൈറസ് ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്നത് എന്ന് അമ്മ പറഞ്ഞു തന്നു. ഞാൻ കൊറോണയെക്കുറിച്ചു കൂടുതൽ അറിയുവാൻ ആഗ്രഹിച്ചു. അമ്മ എനിക്ക് കൊറോണയെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നു. പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് അമ്മയിൽ നിന്നറിഞ്ഞപ്പോൾ എനിക്ക് സംശയം ഇരട്ടിയായി. കൈ കഴുകിയാൽ വൈറസ് പോകുമോ. അങ്ങനെ എങ്കിൽ എല്ലാരും കൈ കഴുകിയാൽ പോരായിരുന്നോ... മുഖം മൂടികെട്ടിയാൽ എങ്ങനെ ശ്വസിക്കും...... അങ്ങനെ ലോക്ക് ടൗണും എത്തി.ഇടക്കിടക്ക് കൈയും കഴുകി വീട്ടിൽ തന്നെ ഇരുപ്പായി. ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞുപോയി... എന്റെ ആഗ്രഹം ഇനി എന്നു സാധിക്കും. ദൈവമേ ഈ കൊറോണ എന്നു പോകും. അറിയാതെ ഞാൻ പറഞ്ഞു പോയി....

ആതിര പി.എസ്
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം