സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കോവിഡ് എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന ഭീകരൻ


കോവിഡ് എന്ന മഹാമാരിയെ
പേടിയല്ലോ നമുക്കൊക്കെയും
ലോകമെമ്പാടുമീ ഭീകരൻ

നടനതാണ്ഡവമാടി തിമർത്തിടുന്നു
മറ്റൊന്നിനേയും പേടിച്ചിടാത്ത മനുഷ്യർ
ഭയമോടെ ഇതിനെ കണ്ടകന്നീടുന്നു
ആവശ്യത്തിനു കൈ കഴുകാത്തവർ
ആവേശത്തോടെ കൈകൾ കഴുകുന്നു
കൂട്ടം കൂടി നിന്ന് സംസാരിച്ചിരുന്നവർ
ജനക്കൂട്ടം കാണുമ്പോൾ ഓടി മറയുന്നു
കോവിഡ് എന്ന മാരിയെ തുരത്തുവാൻ
സാമൂഹിക അകലം മാത്രമേ വഴി
നമ്മുടെ നന്മക്കായി പറയുന്നതൊക്കെയും
അനുസരിച്ചിടുവിൻ നിത്യം നിരസിച്ചിടാതെയും
നമ്മുടെ നന്മക്കും നാടിനും വേണ്ടി
പറയുന്നതാണീ കാര്യങ്ങളൊക്കെയും
നാം ഭയക്കേണം കോവിഡ് എന്ന മഹാമാരിയെ
ഭയമില്ലെങ്കിൽ ഓർക്കുക
മരണം നിശ്ചയം

 

മുഹമ്മദ് അഷ്ക്കർ
4 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത