സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കൊറോണ - ഒരു ഭീകര കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ഒരു ഭീകര കൊലയാളി

ഞാൻ കൊറോണ വൈറസ്. കാട്ടിൽ വസിക്കുന്ന ജീവികളിൽ ആണ് എന്റെ വാസം. അങ്ങനെയിരിക്കെ, ഒരു ദിവസം ഒരാൾ വന്ന് ഒരു കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. അതിനുള്ളിൽ ഞാനുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അത് അറിഞ്ഞില്ല. കാട്ടുപന്നിയെ വീട്ടിൽ കൊണ്ടുപോയി വെട്ടിനുറുക്കാൻ തുടങ്ങി. പെട്ടെന്ന് ഞാൻ ചാടി അദ്ദേഹത്തിന്റെ കയ്യിൽ കൂടി ശരീരത്തിനകത്ത് പ്രവേശിച്ചു. ആഹാ, എന്തു സുഖം! പിന്നീട് ഞാൻ അങ്ങ് തെലുങ്ക് തുടങ്ങി. ഞങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. തൽഫലമായി അദ്ദേഹത്തിന് പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. അയാൾ ചുമച്ച് തുപ്പിയതിൽനിന്നും ഞാൻ അടുത്ത ആളിലേക്ക് പ്രവേശിച്ചു. എന്റെ കുഞ്ഞുങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. തൽഫലമായി മഹാമാരിയായി ലോകമെങ്ങും വ്യാപിച്ചു. മനുഷ്യരുടെ മുമ്പിൽ ഞങ്ങൾ ഒരുസമർത്ഥരായ ഫർണിച്ചർ പേടിസ്വപ്നമായി മാറി. എങ്ങും മരണത്തിന്റെ കാലൊച്ചകൾ. പക്ഷേ, സമർത്ഥരായ മനുഷ്യർ ഞങ്ങളെ തുരത്തും എന്ന് ഉറപ്പാണ്. കേരളമെന്ന കൊച്ചു സംസ്ഥാനത്തിൽ മാത്രം ഞങ്ങൾക്ക് അധികം വളരാനായില്ല. അവിടെ ഒരു ടീച്ചർ ഉണ്ട്. അവർ ഞങ്ങളെ അങ്ങോട്ട് കയറാൻ സമ്മതിക്കുന്നില്ല. ഇതുപോലെ മറ്റു രാജ്യങ്ങളും ഞങ്ങളെ തുരത്തും. ശുചിത്വം ആണ് എന്റെ മുഖ്യശത്രു. ശുചിത്വം ഉള്ളിടത്ത് എനിക്ക് തീരെ വയ്യ....

മാനുവൽ സോജൻ
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം