സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കരുതലോടെ മുന്നേറുക

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ മുന്നേറുക

നമ്മുടെ സംസ്ഥാനത്ത്‌ എന്നല്ല.. രാജ്യത്തു എന്നല്ല.. ഈ ലോകം ഒട്ടാകെ വയറസ് ഭീതിയിലാണ്. ചൈനയിൽ നിന്നു പൊട്ടിപ്പുറപ്പെട്ട ഈ കുഞ്ഞൻ വയറസ് ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഇതിൽ നിന്നും രക്ഷപെടുവാൻ ഇനി അധികാരികളുടെ നിർദേശങ്ങൾ പാലിക്കുകയും ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുകയും ചെയ്യുക. 65 വയസിനു മുകളിൽ പ്രായം ഉള്ളവരെയും 10 വയസിനു താഴെ പ്രായം ഉള്ള കുട്ടികളെയും ഈ വയറസ് ബാധിക്കാൻ സാധ്യത കൂടുതൽ ആണ് .അതിനാൽ ,അവർ യാത്രകൾ പരമാവധി ഒഴിവാക്കുക. ഇപ്പോൾ നമ്മൾ കൊറോണ വയറസ് എന്ന മഹാ മാരിയുടെ ഭീതിയിലിരിക്കുമ്പോൾ ഈ ഭീതിയെ നേരിടാൻ നമുക്കു അതീവ ജാഗ്രത അത്യാവശ്യമാണ്. ഭയം കൊണ്ടു ഈ കൊറോണയെ നേരിടാൻ വളരെ പ്രയാസമാണ്. അതിനു പരിസ്ഥിതി സംരക്ഷണവും വ്യക്തി ശുചിത്വം പാലിക്കുക എന്നതും അത്യാവശ്യമാണ്. അതിനു ചില മുൻകരുതലുകൾ എടുക്കേണ്ടത് ഉണ്ട്. കൈകൾ ഇടക്കിടക്ക് സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് നല്ലപോലെ കഴുകണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും കർചീഫ് ഉപയോഗിച്ചു മുഖം മറയ്ക്കണം. മാസ്‌ക് നിർബന്ധമായും ഉപയോഗിക്കുകയും ഉപയോഗിച്ച മാസ്‌ക് നശിപ്പിച്ചു കളയുകയും ചെയ്യുക. അതിനോടൊപ്പം തന്നെ സാനിടൈസർ ഉപയോഗിക്കുകയും ചെയ്യുക. ഇതുപോലുള്ള ചില മുൻകരുതലുകൾ ആണ് അത്യാവശ്യം. ഇപ്പോൾ നമ്മുടെ സുരക്ഷക്കായി പോരാടുന്ന ആരോഗ്യവകുപ്പിൻറേം പോലീസിന്റെയും നിർദേശങ്ങൾ എല്ലാവരും അനുസരിക്കുക.. നമ്മൾ ഇതിനെതിരെ കരുതലോടെ മുന്നേറുക.... ഈ കൊറോണയെയും നമുക്കു തുരത്താൻ കഴിയും.............

അഞ്ജന രൂപേഷ്
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം