സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ആരോഗ്യ സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ സംരക്ഷണം

പല വിധ രോഗങ്ങൾ കടന്നു വരുന്ന കാലമാണിത്. അതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ ആരോഗ്യവും അവരുടെ ശീലങ്ങളും തമ്മിൽ കാര്യമായ ബന്ധമുണ്ട്. ആരോഗ്യം ഉണ്ടാവാൻ അവർ പതിവാക്കേണ്ട ചില നല്ല ശീലങ്ങൾ പരിചയപ്പെടാം. വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. ഒട്ടുമിക്ക രോഗങ്ങളെയും അകറ്റി നിർത്തുന്നതിൽ പ്രധാന പങ്ക് ഇതിനുണ്ട്. കുളിയും ,പല്ലു തേക്കലും ഉൾപ്പെടെയുള്ള പ്രാഥമിക കാര്യങ്ങൾ ചിട്ടയോടെ ചെയ്യാൻ അവരെ ശീലിപ്പിക്കുക.ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകാൻ പരിശീലിപ്പിക്കാം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും കൈ കൊണ്ട് മുഖം പൊത്തണമെന്ന് അവരോട് പറയാം. പുറത്തു പോയ് വന്നാലുടൻ സോപ്പ് ഉപയോഗിച്ച് കൈയും മുഖവും കഴുകുന്നത് അണുക്കളെ തുരത്താനുള്ള വിദ്യയാണെന്ന് പറഞ്ഞു കൊടുക്കാം. ജങ്ക് ഫുഡിന്റെ ഉപയോഗം കുറച്ച് എല്ലാ പോഷകങ്ങളും ഉൾപ്പെടുന്ന ആഹാരം നൽകണം. ആവശ്യത്തിന് വെള്ളം കുടിക്കാനും വ്യായാമങ്ങൾ ചെയ്യാനും കുട്ടികളെ പരിശീലിപ്പിക്കുക.കൃത്യമായ ഉറക്കം പ്രധാനമാണ്. നേരത്തെ ഉറങ്ങി നേരത്തെ ഉണരാൻ അവരെ പ്രോത്സാഹിപ്പിക്കണം. മൊബൈലിനും, ടി.വി.യ്ക്കും മുമ്പിൽ ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി കളിക്കാനും, നല്ല പുസ്തകങ്ങൾ വായിക്കാനും അവരെ പ്രേരിപ്പിക്കണം. മണ്ണിൽ കളിച്ചും ,പ്രകൃതിയെ അറിഞ്ഞും വളരാൻ കുട്ടിക്ക് അവസരം ഒരുക്കണം. മാനസികാരോഗ്യത്തിന് അതിലേറെ നല്ലൊരു മരുന്ന് വേറെയില്ലെന്ന് ഓർക്കുക.

അജിത്ത് സുധീർ
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം