സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമം


ഇന്ന് ‍‍ഞാൻ കണ്ണ് തുറന്നത് പുതിയ പ്രഭാതത്തിലേക്കാണ്.പുതിയ സ്ഥലം പുതിയ ആളുകൾ പരിചിതമല്ലാത്ത ജോലി.പത്താംക്ളാസ്സ് വരേ ഞാൻപ പഠിച്ചിട്ടുള്ളൂ.അതുകൊണ്ടുതന്നെ വീട്ടുജോലിചെയ്താണ് ശീലം.ഇപ്പോൾഒരു സർക്കാർ ഓഫീസിൽ ക്ളർക്കായി ജോലി ചെയ്യുന്നു.കഠിനമായ ജോലിയൊന്നുമല്ല.എല്ലാംകൊണ്ടും സുഖം. ജോലികഴിഞ്ഞ് കുറച്ച് സാധനങ്ങൾ വാങ്ങാൻ അവിടെ കയറി.സമയം പോയതറിഞ്ഞില്ല.വാച്ച് നോക്കിയപ്പോൾ ഏഴ് മണി കഴിഞ്ഞിരുന്നു.ആദ്യമായിട്ടാണ് പട്ടണത്തിൽ വന്ന് ജോലിചെയ്യുന്നത്.അതുകൊണ്ടുതന്നെ ബസ് എപ്പോഴാണെന്നറിയില്ല.വാടകവീട്ടിലാണ് താമസം.കുറെനേരം ബസ് കാത്തുനിന്നതിനുശേഷം നടക്കാൻ തീരുമാനിച്ചു.നടക്കുന്തോറും വീഥികൾ കൂടുതൽ ഭംഗിയായി എനിക്ക് തോന്നി.ജോലികഴിഞ്ഞ് വീട്ടിലെക്ക് പോകുന്നവർ,വഴിയോരത്ത് നിർത്തിയിട്ട ലോറികൾ,റോഡിനിരുവശവുമായി പച്ചവിരിച്ച മരങ്ങൾ.രാവിലെ വന്നപ്പോൾ ഞാനിതൊന്നും ശ്രദ്ധിച്ചില്ല.ഭംഗി ആസ്വദിക്കുന്നതിനിടയിൽ പൊട്ടിക്കിടന്ന സ്ളാബ് ഞാൻ ശ്രദ്ധിച്ചില്ല.അതിൽതട്ടി ഞാൻ വീണു.എന്റെ മുമ്പിലൂടെ നിരവധി വാഹനങ്ങൾക്കൊപ്പം ആളുകളും കടന്നുപോയി.ആരും എന്നെ കണ്ട ഭാവം നടിച്ചില്ല.പെട്ടെന്ന് ഒരാൾ വന്ന് എ്‍‍ന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ച് പിടിച്ചെഴുന്നേൽപ്പിച്ചു.ഞാൻ അയാൾക്ക് നന്ദി പറഞ്ഞു.പക്ഷെ അയാളുടെ മറുപടി അതിന് അനുയോജ്യമായിരുന്നില്ല.ഈ നഗരം തിരക്കേറിയതാണ്.ഇവിടെ ആർക്കും ആ‍രോടും കടപ്പാടില്ല എന്നു പറഞ്ഞിട്ട് എനിക്ക് ഒാട്ടോ വിളിച്ചുതന്നു.എന്തിനാണ് എന്നോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.എന്തോ ഭാഗ്യത്തിന് കാലിലെ തൊലി മാത്രമേ പോയൊള്ളൂ.പിറ്റേന്ന് രാവിലെ കാലിന് വേദന ഉണ്ടായിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല.നടന്നുപോകാനാണ് എന്റെ തീരുമാനം.രാത്രിയേക്കാളും സുന്ദരമായിരിക്കും ഈ പ്രഭാതം എന്ന വിശ്വാസത്തിൽ ഞാൻ നടന്നു.പക്ഷെ ഇന്നലെക്കണ്ട നഗരമല്ല ഇന്ന്.അത് നന്നായി മാറിയിരിക്കുന്നു.രാത്രിയേക്കാളും ഇരട്ടിയായി വാഹനങ്ങളിൽനിന്നുള്ള പുക,റോഡരികിൽ നിറയെ ഭിക്ഷാടകർ.അങ്ങകലെ മലയോളം വലുപ്പത്തിൽ മാലിന്യക്കൂമ്പാരം.രാത്രിയുടെ വെളിച്ചത്തിൽ ആ നഗരത്തിന്റെ പുറംഭംഗി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.ഇന്ന് എനിക്ക് എല്ലാം വ്യക്തം.ഞാൻ എന്റെ ഗ്രാമത്തെയോർത്തു.ഗ്രാമവും നഗരവും തമ്മിൽ അന്തരമുണ്ടെന്ന് എനിക്ക് മനസ്സിലായി.കുറെ സമയം എനിക്ക് അവിടെ നിൽക്കാനായില്ല.ഒരു ഒാട്ടോ പിടിച്ച് ഞാൻ ഒാഫീസിലെത്തി.അതിനുശേഷവും എന്റെ ഉള്ളിലെ ചിന്ത മുഴുവൻ രാവിലത്തെ കാഴ്ചയെപറ്റിയായിരുന്നു.നഗരത്തെ കുറച്ചുകൂടി അടുത്തറിയാൻ ഞാൻ വൈകുന്നേരം നടന്നുപോയി.അപ്പോൾ കുറെ കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു.റോഡരികിലുള്ളത് അലങ്കാരച്ചെടികളാണ്.നടന്നുപോകുന്നവരെല്ലാം പൊടിയെ പേടിച്ച് മുഖം മറച്ചുപിടിച്ചു.വീട്ടുവളപ്പിൽ ക്രുഷി ചെയ്യാവുന്ന പഴങ്ങളും പച്ചക്കറികളും കാശുകൊടുത്ത് വാങ്ങുന്നു.ഇതിനിടയിലാണ് എന്നെ ഏറെ വേദനിപ്പിച്ച കാഴ്ച ഞാൻ കാണുന്നത്.എന്റെ വീടിനടുത്ത് ഒരു കുട്ടിയുണ്ട്.അവൾ മണ്ണിൽ കളിക്കുന്നത് കണ്ട് അവളെ തല്ലി അകത്ത്കയറ്റിയിരിക്കുന്നു.ഞാൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു.മണ്ണിൽ കളിച്ചാൽ അവൾക്ക് അസുഖം വരും എന്നാണ്.ഇത്രയും ദയനീയമാണോ ഈ ലോകം എന്ന് ഞാൻ ചിന്തിച്ചു.തിരിച്ചു പോയാലോ പക്ഷേ ജോലിയിൽ കയറിയിട്ട് കുറച്ചേ ആയുള്ളൂ.അമ്മയ്ക്ക് ഒാപ്പറേഷന് കാശ് വേണം ഇത്തരം നിരവധി ഉത്തരവാദിത്വങ്ങൾ എന്നെ അവിടെ പിടിച്ചുനിർത്തി.കഷ്ടിച്ച് ഒരുമാസം . ആദ്യ ശമ്പളംവാങ്ങി.ഒരാഴ്ചത്തെ അവധിയെടുത്ത് അച്ഛനും അമ്മയ്ക്കും പുതിയവസ്ത്രങ്ങൾ വാങ്ങി ഞാൻ വീട്ടിലേയ്ക്ക് തിരിച്ചു.ബസ് എന്റെ സ്റ്റോപ്പിലെത്താറായി.അകലെയായി പുഴയൊഴുകുന്ന ശബ്ദം കേൾക്കാം.റോഡിനരികിൽ വ്രക്ഷങ്ങൾ ചെറിയ വീടുകളും പീടികകളും.ബസിറങ്ങിയപ്പോൾ ഗ്രാമീണർ എന്നെ സ്വാഗതം ചെയ്തു.കഷ്ച്ച് ഒരു മൈൽ ദൂരം കാണും വീട്ടിലെത്താൻ.പോകുന്നവഴിയിലെ പ്ളാവും മാവും നെൽപാടങ്ങളും എന്നെ സ്വാഗതം ചെയ്തു.കിളികളുടെ നിലയ്ക്കാത്ത പാച്ട് എന്റെ കാതിന് കുളിർമ്മയേകി.ഇളം വെയിലിനെ ഒന്നുകൂടി തണുപ്പിക്കാൻ ആകാശത്ത് കർമുകിൽ അണിനിരന്നു.ഒരു വസന്തകാലാനുഭൂതി ഞാൻ ആകാശത്തയ്ക്ക് നോക്കി.ചിന്നിച്ചിതറിയെത്തിയ മഴത്തുള്ളികൾ ആദ്യം എന്റെ മുഖത്തെ ചുംബിച്ചു,പിന്നെ മണ്ണിനേയും. മഴത്തുള്ളികൾ മണ്ണിനെ സ്പർശിച്ചപ്പോൾ മണ്ണിൽനിന്നും പുതുമണ്ണിന്റെ സുഗന്ധം ഉയർന്നു.ഞാൻ അത് വല്ലാതെ ആസ്വദിച്ചു.നഗരത്തിലെ അനുഭവങ്ങൾ മഴ മനസ്സിൽനിന്നും എന്നേയ്ക്കുമായി കഴുകിക്കളഞ്ഞു.ഞാൻ കുറെസമയം ആ മഴയത്ത് നിന്നു.നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ അനുഭൂതിയോടെ......

അനാമിക അനിൽ
9 A സെന്റ്.മേരീസ് എച്ച് എസ്,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കഥ