സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ശശിമല ഭാഗത്ത് കാണപ്പെടുന്ന വീരക്കല്ല് പുൽപ്പള്ളി പ്രദേശത്ത് ചേരരാജാക്കന്മാരുടെ ഭരണകാലഘട്ടത്തിന്റെ പ്രതീകമായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. കോട്ടയം രാജാക്കന്മാർ വയനാടിനെ ആക്രമിച്ചു കീഴടക്കിയ ശേഷം ഭരണസൌകര്യത്തിനായി പല നാടുകളായി വിഭജിച്ചു. മുത്തേർനാട്, എള്ളൂർ നാട്, വയനാട്, പൊരുന്നൂർ, നല്ലൂർനാട്, കുറുമ്പാലനാട്, എടനാട് ശക്കൂർ, തൊണ്ടാർ നാട്, പാക്കം സ്വരൂപം, വേലിയമ്പം എന്നിവയായിരുന്നു അവ. ഇതിൽ മൂന്നാമത്തെ നാടായ വയനാട് കോട്ടയത്തെ മൂന്നാമത്തെ രാജാവിന്റെ കീഴിലായിരുന്നു. കുപ്പത്തോട്, പുറക്കാടി, അഞ്ചുകുന്ന് അംശങ്ങളാണ് വയനാട്ടിൽ ഉൾപ്പെട്ടിരുന്നത്. കുപ്പത്തോടു നായർ, തൊണ്ടാർ നമ്പ്യാർ, പുൽപാടിനായർ, ചീക്കല്ലൂർ നായർ എന്നിവരായിരുന്നു വയനാട്ടിലെ നാടുവാഴികൾ. മുകളിൽ പ്രസ്താവിച്ച പത്തു നാടുകളിൽ മൂന്നാമത്തെ നാടായ വയനാടിൽ ഉൾപ്പെടുന്നതായിരുന്നു, ഇന്നത്തെ പുൽപള്ളിയും, മുള്ളൻകൊല്ലിയും, സീതാദേവിക്ഷേത്രവും. പഴശ്ശിരാജാവിന്റെയും ബ്രീട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും സൈന്യങ്ങൾ തമ്മിൽ പുൽപള്ളി കാടുകളിൽ വച്ചു പോരാട്ടം നടന്നിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന നാട്ടുരാജാക്കന്മാർ ബ്രീട്ടിഷുകാരുമായി രമ്യതയിലെത്തിയപ്പോൾ വൈദേശിക മേധാവിത്വത്തിനെതിരെ ആയുധമെടുത്തു പോരാടി സുദീർഘമായ 9 വർഷക്കാലം അവരെ ഈ പുൽപള്ളി കാട്ടിൽ തളച്ചിട്ട പഴശ്ശിരാജാവിന്റെ ജീവിതവുമായി ഈ നാടിന് സുദൃഢമായ ബന്ധമാണുള്ളത്. വയനാടിന്റെ അധികാരാവകാശങ്ങളെച്ചൊല്ലി ടിപ്പുസുൽത്താനും കോട്ടയം രാജകുടുംബാംഗമായ കേരളവർമ്മ പഴശ്ശിരാജാവും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളായിരുന്നു ടിപ്പു-പഴശ്ശി പോരാട്ടത്തിന്റെ മുഖ്യകാരണം