സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം


പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ നമ്മൾ മലിനമാകാൻ പാടില്ല. പ്രകൃതിക്ക് ദോഷകരമായി നാം ചെയുന്ന ഓരോ പ്രവർത്തിയും അതിന്റ നാശത്തിനു കാരണം ആകും. ആയതിനാൽ നാം ഓരോരുത്തരും പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും കടപ്പെട്ടവർ ആണ്. ഇതിന്റെ മഹത്വം ഇന്ന് നമ്മൾക്ക് മനസിലാകില്ല, കാരണം, നമ്മുടെ പ്രവർത്തിയുടെ ഫലം നമ്മൾ ഭാവിയിൽ ആണ് അംഭവിക്കേണ്ടി വരുക. ഓരോന്നിനും അതിന്റെതായ പ്രാദാന്യമുണ്ട്ഡ് എന്ന് പറയുന്നത് സത്യമാണ്. കാരണം നാം നമ്മുടെ നേട്ടത്തിനായി ചെയുന്ന പ്രവൃത്തികൾ പ്രകിതിക്ക് ദോഷമാണെമന് കണ്ടാൽ അത് ഉപേക്ഷിക്കണം. അല്ലേൽ അത് ലോക നാശത്തിനു പോലും കാരണം ആകും.

എല്ലാവർക്കും ശുദ്ധ ജലവും, വായുവും അനുഭവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്ട്. നമ്മുടെ മോശം പ്രവർത്തിയുടെ ഫലം ആയി ഇന്ന് ഇത് ഒരു സ്വപ്നമാണ്. ഇതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്ട്. പ്രധാനമായും നഗരങ്ങളിൽ വാഹനങ്ങളിൽ നിന്ന് പുറത്തു വരുന്ന മാരക വാതകങ്ങൾ ആണ്. അത് നമ്മുടെ ഭൂമിയിൽ ചുടു കൂടാൻ കാരണം ആകും. അതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡിഓക്സിഡിന്റെ വർധനയാണ്. ഇത് പ്രകൃതിക്ക് മാത്രമല്ല മറിച് മാനുഷനും മൃഗങ്ങൾക്കും ദാരാളം രോഗങ്ങൾക് കാരണമാകും. നാം അതൊന്നും കാര്യമാക്കാതെ അപ്പപ്പോൾ ഉള്ള നേട്ടത്തിനായി വൻവിപത്തിനെ ആണ് വിളിച്ചു വരുത്തുന്നത്.

ഇതിനെ പ്രതിരോധിക്കാൻ വളരെ എളുപ്പമാണ്. നമ്മൾ കാരണം ഇല്ലാതായ മരങ്ങൾക്ക് പകരമായി പുതിയ മരങ്ങൾ നട്ടുപിടിപികുക. പിടിപ്പിച്ചാൽ മാത്രം പോരാ മറിച് അതിനു വേണ്ട സംരക്ഷണം കൊടുക്കുകയും വേണം. അടുത്തതായി നാം ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറക്കുക. അതുവഴി അന്തരീക്ഷ മലിനീകരണം നമ്മുക്ക് കുറക്കാൻ സാധിക്കും. അടുത്തായി നാം പ്ലാസ്റ്റിക് സാധനങ്ങൾ കഴിവതും വർജിക്കുക. പ്ലാസ്റ്റിക് നമ്മൾ പൊതുവെ കത്തികാർ ആണ് പതിവ്വ്. അത് പൂർണമായും ഇല്ലാതെ ആകുന്നില്ല. അത് കത്തിക്കുമ്പോൾ പ്രകൃതിക്കും അതുപോലെ മനുഷ്യർക്കും ഒരുപാട് പ്രശ്നങ്ങൾ സൃഷ്ട്ടിക്കും. നാം പ്ലാസ്റ്റിക് കത്തിച്ചേടത് പിന്നെ ഒരിക്കൽ ഒരു ചെടി നട്ടാൽ അത് കരിഞ്ഞു പോകും. കാരണം ആ മണ്ണിന്റെ ഫലപുഷ്ടി ഇല്ലാത്ത ആയിരിക്കുന്നു. അതുപോലെ മനുഷ്യർക്ക് മാരക രോഗങ്ങൾക്ക് കാരണം ആകും. പണ്ട് നമ്മൾ കാൻസർ എന്ന രോഗത്തെ കുറിച് കേട്ടിട്ടേ ഇല്ല. എന്നാൽ ഇന്ന് വൈവിദ്ധ്യങൾ ആയ ക്യാന്സറിനെ പറ്റിയാണ് ദിനം പ്രതി കേൾക്കുന്നത്.അതിനു കാരണം നമ്മളോരോരുത്തരും ചെയുന്ന പ്രവർത്തികൾ തന്നെയാണ്. ഇന്ന് ലോകം മുഴുവനും കൊറോണ എന്ന പകർച്ച വ്യാധിയുടെ ഭീതിയിൽ ആണ്.കൊറോണ നമ്മുടെ ജീവിതം അതീവ ദുരിതം നിറഞ്ഞത് ആക്കിയിരിക്കുകയാണ്. നാം എല്ലാവരും വീടുകളിൽ മാത്രമായി ഒതുങ്ങി കുടിയിരിക്കുകയാണ്.ഇന്ന് പ്രകൃതി സ്നോഷവതിയാണ് കാരണം നമ്മളോരോരുത്തരും നമ്മുടെ പ്രാണരക്ഷാർത്ഥം നമ്മുടെ നേട്ടങ്ങളെ മറന്ന് വീടുകളിൽ തന്നെ ഇരിക്കുമ്പോൾ അവളെ മലിനമാകാൻ ആർക്ക് സമയം. നമ്മൾ ഓരോ വികസിനത്തിനായി അവിടുത്തെ മരങ്ങൾ മുറിച് മാറ്റി അവിടെ ഭീമൻ കെട്ടിടങ്ങൾ നിർമിക്കുന്നു. അത് ഭൂമിയുടെ നില നിലനില്പിനെ തന്നെ ബാധിക്കുo.പ്രകൃതിയെ സംരക്ഷിക്കാൻ നാം പ്രധാനമായി ജലമലിനീകരണം, കരമാലിന്യത്തിന്റെ നിർമാർജന പ്രശ്നങ്ങൾ, മണ്ണിടച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി വരൾച്ച, പുഴ മണ്ണ് ഖനനം, വ്യവസായ വത്കരണം, മുതലായവലിൽ നാം നല്ല ശ്രദ്ധ കൊടുക്കണം. ഈ പറഞ്ഞ കാര്യങ്ങൾ നാം പരമാവധി കുറക്കാൻ വേണ്ട മുൻകരുതൽ എടുക്കണം. പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്.

റ്റിനാ മരിയ ജോസ്
-X-A സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം