സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
Guiding34025.jpeg

1933 ൽ സെൻ്റ് മേരീസ് സ്കൂൾ സ്ഥാപിതമായി ഏതാനും വർഷങ്ങൾക്ക് ശേഷം തന്നെ ഈ സ്കൂളിൽ ഗൈഡിംഗ് പ്രസ്ഥാനത്തിനും തുടക്കമായി. തുടർന്ന് രണ്ടായിരത്തി ഇരുപത്തിരണ്ടു വരെയുള്ള കാലഘട്ടങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ പ്രസ്ഥാനത്തിലൂടെ വളർന്നു വന്നിട്ടുണ്ട് .

രാഷ്ട്ര സേവനവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള , സമൂഹത്തിന് ഉതകുന്ന വ്യക്തിത്വങ്ങളാക്കി വിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് ഈ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യം.

നാല് യൂണിറ്റ് കളിലായി 120 കുട്ടികൾക്ക് ഓരോ വർഷവും പരിശീലനം കൊടുത്തു വരുന്നു. ഒപ്പം 32 കുട്ടികൾ ഓരോ അധ്യയന വർഷവും രാജ്യപുരസ്കാർ അവാർഡ് കരസ്ഥമാക്കി , ഗ്രേസ് മാർക്കിന് അർഹത നേടിവരുന്നു.

കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ഈ സ്കൂളിലെ ഗൈഡിംഗ് വിദ്യാർത്ഥികൾ കാണിച്ച സാമൂഹ്യ പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്. കുട്ടികൾ സ്വന്തമായി തുന്നിയ ആയിരത്തിൽ അധികം മാസ്കുകൾ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ വിതരണം നടത്തി .

ഉപയോഗപ്രദമായ നിരവധി പരിശീലന പരിപാടികളും ,ക്യാമ്പുകളും, മോട്ടിവേഷൻ ക്ലാസുകളുമൊക്കെയായി വളരെ സജ്ജീവമായി ഗൈഡിംഗ് പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ ഊർജ്ജസ്വലരായ , പരിശീലനം നേടിയ അധ്യാപകർ നേതൃത്വം നല്കി വരുന്നു .ഈ സ്കൂളിൽ 120 ഓളം കുട്ടികൾ കേരള ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിത്വ വികാസവും രാഷ്ട്ര സേവനവും ഈ സംഘടനാ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയെടുക്കുന്നു. നാലു യൂണിറ്റുകളായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ നിന്ന് എല്ലാവർഷവും 30 ഓളം കുട്ടികൾ രാജ്യ പുരസ്ക്കാർ അവാർഡ് കരസ്ഥമാക്കുന്നു. കുട്ടികളെ ഇതിനു പ്രാപ്തരാക്കുന്നത് പരിശീലനം ലഭിച്ച അധ്യാപകരായ Guide Captains ആണ്.