Schoolwiki സംരംഭത്തിൽ നിന്ന്
മാനേജ്‌മെന്റ്
കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതിനു ശേഷം 1977-ൽ കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂൾസ് സ്ഥാപിതമായി. എല്ലാ വിഭാഗം വിദ്യാർ്‌തഥികൾക്കും നല്ല വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് സ്‌കൂളുകൾ ആരംഭിച്ചത്. ഗുണനിലവാരം ഉള്ള വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ ഉയർന്ന മൂല്യബോധവും സൃഷ്ട്ടിക്കാൻ ഈ മാനേജ്മെന്റിന് കീഴിൽ ഉള്ള സ്‌കൂളുകളിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. 22 അംഗങ്ങൾ അടങ്ങിയ എഡ്യൂക്കേഷൻ കമ്മിറ്റി ആണ് ഈ മാനേജ്മെന്റിന് കീഴിൽ ഉള്ള സ്‌കൂളുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നത്. കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി വിവിധ സ്കോളർഷിപ് പരീക്ഷകൾ, ക്വിസ് മത്സരങ്ങൾ , സെമിനാർ ടൈപ്പ് പ്രസംഗമത്സരങ്ങൾ എന്നിവ അക്കാഡമിക് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.