ഇടം‌ (Space), എണ്ണം , അളവ് (Quantity), അടുക്ക് (Arrangement) എന്നീ വിഷയങ്ങളെപ്പറ്റിയും അവയുടെ മറ്റു ശാസ്ത്രശാഖകളിലുള്ള പ്രയോഗത്തെപ്പറ്റിയും പ്രതിപാദിക്കുന്ന ഒരു ശാസ്ത്രശാഖ. കണക്കുകാർ‌ പാറ്റേണുകളെ (Pattern) കണ്ടെത്തുകയും, അവയുടെ പഠനത്തിലൂടെ അടിത്തറകൾ‌ (Axiom) ഉണ്ടാക്കുകയും‌, അവയുടെ നിർധാരണത്തിലൂടെ പുതിയ സത്യങ്ങൾ കണ്ടെത്തുകയും വെളിപാടുകൾ‌ (Theorems) ആവിഷ്കരിക്കുകയും ചെയ്യുന്നു. തമിഴ്‌ നാട്ടിലെ ഈറോടിൽ 1887 ൽ ജനിച്ച പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനമായ ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. കുട്ടികളിൽ ഗണിത അഭിരുചി വളർത്താനായി വിവിധ ഗണിത കേളികൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു