സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

"ഭൂമിക്കൊരു കുട" വൃക്ഷത്തൈ വിതരണം

പരിസ്ഥിതി ക്ലബ്ലിന്റെയും സ്കൗട്ട്&ഗൈഡ്സിന്റെയും നേത്യത്വത്തിൽ പരിയാപുരം ഹോമിയോ പരിസരത്ത് മരങ്ങൾ വെച്ച് പിടിപ്പിച്ചപ്പോൾ(2016ൽ)


വളർന്നു വളർന്ന് നന്മമരങ്ങൾ

...👈👈👈👈👈ഭൂമിക്ക് തണലൊരുക്കുമെന്ന് പ്രതിജ്ഞയെടുത്ത് നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു വർഷം മുമ്പ് നട്ട കുമിഴിന് ഇപ്പോൾ മൂന്നാൾ പൊക്കം. നട്ടുപിടിപ്പിച്ച ഇരുപത്തഞ്ചോളം തൈകളും നന്നായി വളർന്ന് പടരുന്നു.ഗവ. ഹോമിയോ ആശുപത്രി വളപ്പിൽ തണലൊരുങ്ങുമ്പോൾ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം കൂട്ടുകാർ നിറഞ്ഞ സന്തോഷത്തിലാണ്. നട്ടുവയ്ക്കുക മാത്രമല്ല, ഇടയ്ക്കിടെയെത്തി പരിസരം വൃത്തിയാക്കിയും വളമിട്ടും തൈകളെ പരിപാലിക്കാനും കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചതുകൊണ്ടാണ് ആശുപത്രി അങ്കണത്തിൽ പച്ചക്കുടകൾ വിടർന്നത്. മഹാഗണി ,കുമിഴ്, ലക്ഷ്മിതരു, സീതപ്പഴം, കണിക്കൊന്ന, കൂവളം, നെല്ലി തുടങ്ങിയവയാണ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് സംഘടനകളിലെ നല്ലപാഠം പ്രവർത്തകർ ആശുപത്രി പരിസരത്തും പരിയാപുരം അങ്ങാടിയിലും നട്ടുവളർത്തുന്നത്. പരിസരം ശുചിയാക്കിയും വൃക്ഷങ്ങളെ പരിചരിച്ചും 'നന്മമരച്ചോട്ടിൽ രണ്ടാംവർഷം' വിദ്യാർഥികൾ ആഘോഷമാക്കി.