ചുറ്റും അഴികളിന്നീ ഭൂമിതൻ മാറിൽ എത്ര നാളിങ്ങനെ പാർത്തിടും ഞാനെൻ നിഴലിനെ പോലും ഭയന്നിടും ലോകമേ നിന്നെ കാണാതീ യഴിക്കുള്ളിൽ ഒതുങ്ങി ചേർന്നിടുന്നീ ഞങ്ങൾ കോവിഡേ നീയറിയുകയിന്നീ ലോകം താരാട്ടിനീണം പോലും നൊമ്പര ശ്രുതിയായ് കേൾപ്പുകീനേരം കരുതലെന്നൊറായുധം കൊണ്ടിനിയും നാം പോരാടും വൈറസുകളീലോകം കീഴടക്കാതെ ഒന്നായ് പോരാടിടാം പുതിയൊരു നാളെതൻ സ്വപ്നം കണ്ടുണർന്നിടാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത