സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

എൻ വിദ്യാലയാങ്കണത്തിൽ നിൽക്കും
നിന്നെ ഞാനെന്നുമോർക്കുന്നു
  നിന്നരുകിൽ ഞാൻ വന്നതും
നീയെനിക്കുതണൽ തന്നതും
 പച്ച പുതപ്പു പുതച്ച പോലെ നീ-
 എത്ര സുന്ദരിയായിരിക്കുന്നു.
 വൃക്ഷമേ നിന്നെ വർണ്ണിക്കാൻ
 വാക്കുകളില്ല ഞങ്ങൾക്ക് .
 നിൻ കൈക്കുമ്പിളിൽ ഞങ്ങളെ
  നീ കാത്തുരക്ഷിച്ചതും
   എൻ ബാല്യകാലമത്രയും നിൻ-
   കൈകളിൽ ഊഞ്ഞാലു കെട്ടിയാടിയതും
 എന്നോർമയിൽ ഉണ്ട് ഇതെല്ലാം
    നിൻ ചുവട്ടിൽ ഞങ്ങളെല്ലാവരും കൂട്ടുകൂടിയാടിയതും
    മന്ദമായ് വീശിയ കാറ്റിൽ നീ-
   ഞങ്ങളെ മാടി മാടി വിളിച്ചതും
  ഒരു നാൾ കഴിഞ്ഞു ഞങ്ങൾ നിന്നരുകിൽ വന്നതും
നിൻ പൊന്നോമന കൈകൾ
ദുഷ്ടന്മാർ അരിഞ്ഞു കളഞ്ഞതും
 നിശ്ചലമായ് നീ കിടക്കുന്നത്
സഹിക്കാനാകുന്നില്ല ഞങ്ങൾക്ക്
  തകർന്നു പോയി ഞങ്ങൾതൻ ഹൃദയം
അരുതരുതേ പ്യകൃതിയോടീ കൊടും പാതകം ചെയ്യരുതേ
  വൃക്ഷങ്ങളെ നിങ്ങൾ വെട്ടരുതെ
  ജീവന്റെ നിലനിൽപ്പുകാത്തിടും
  ഇവരെ വെട്ടിമുറിച്ചു കളയരുതേ
വേദനയോടെ നോക്കിനിന്ന ഞങ്ങൾ
 പകരമായൊരായിരം തൈകൾ നട്ടു.
 

മേഘമാല എൻ എസ്
8 I1 സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത