സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ ഉച്ച ഊണ്"

കൊറോണ കാലത്തെ ഉച്ച ഊണ്"

ഒരിടത്ത് ഒരു അമ്മ യും മകളും ഉണ്ടായിരുന്നു. അച്ഛൻ വീട്ടിൽ വല്ലപ്പോഴും വരുന്ന അഥിതി മാത്രം ആയിരുന്നു. എങ്കിലും അവർ വളരെ ഹാപ്പി ആയിരുന്നു. ആ കുടുംബത്തിലെ വരുമാനം വല്ലപ്പോഴും ആ അച്ഛൻ കൊണ്ട് കൊടുക്കുന്ന തുച്ഛമായ തുക ആയിരുന്നു. എന്നിട്ടും അമ്മ ആരുടെ മുന്നിലും കൈ നീട്ടാതെ അച്ഛൻ കൊണ്ട് തരുന്ന തുക കൊണ്ട് പൊന്നു പോലെ മകളെ വളർത്തി. എന്തിനും ആ അമ്മ യ്ക്ക് ഒരു നിലപാട് ഉണ്ടായിരുന്നു. ഭർത്താവ് കൊണ്ട് വരുന്ന വരുമാനം കൊണ്ട് തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്ന അവരുടെ ദൃഢനിശ്ചയം അവരെ ഒരു ധൈര്യശാലി ആയ ഒരു സ്ത്രീ ആക്കി വളർന്നു വരാൻ സഹായിച്ചു. ഇതെല്ലാം കണ്ടു കൊണ്ട് അവരുടെ മകൾ വളർന്നു വന്നു.അവളിൽ ഒരുപാട് സ്വപ്‌നങ്ങൾ ആ അമ്മയും കണ്ടു തുടങ്ങി. അങ്ങനെ ഇരിക്കെ യാദ്രിചികമായി അമ്മയ്ക്ക് ഒരു ജോലി കിട്ടി. ആ അമ്മ ആഗ്രഹിച്ച പോലെ തന്നെ മറ്റുള്ളവരെ സഹായിക്കാൻ അവസരം നൽകുന്ന ഒരു ജോലി ആയിരുന്നു അത്. അന്യദേശക്കാരെ നോക്കാനും അവരുടെ ആവിശ്യങ്ങൾ നിറവേറ്റി കൊടുക്കാനും ഉള്ള ജോലി ആയിരുന്നു അത്. അങ്ങനെ ആ അമ്മ യ്ക്ക് സ്വന്തം മക്കളെ അവരുടെ സ്വപ്നങ്ങൾക്ക് അനുസരിച്ചു വളർത്തി കൊണ്ട് വരാൻ ഈ ജോലി കൂടി കിട്ടിയപ്പോൾ ഒരുപാട് സന്തോഷം ആയി. ആ സന്തോഷത്തിന് വിലങ്ങുതടി പോലെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കൊറോണ എന്ന ഭയങ്കര രോഗം ആ നാട് മുഴുവൻ പടർന്നു. ആർക്ക് ഒക്കെയോ രോഗം ഉണ്ടെന്നും ഇല്ലന്നും പറഞ്ഞു തുടങ്ങി.ആർക്കും തന്നെ അവരവരുടെ വീട്ടിൽ നിന്നും പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയി. അതിനിടയിൽ ആ അമ്മയുടെ ജോലിയും നഷ്ടപെടുന്ന സ്ഥിതി വന്നു. എന്നിട്ടും ആ അമ്മ വിധിയുടെ മുന്നിൽ തളരാൻ തയ്യാർ ആയിരുന്നില്ല, അവർ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് ഉപയോഗപെടുത്താൻ തന്നെ തിരുമാനിച്ചു. അതിനു ആദ്യം പുറത്തു ഇറങ്ങാൻ പറ്റാത്തത് കൊണ്ട് വീട്ടിൽ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്താൻ തിരുമാനിച്ചു. ആ കണ്ടെത്തലിൽ അവർക്ക് ഒരു കാര്യം മനസ്സിൽ ആയി. അന്യനാട്ടിൽ നിന്നും വന്നു കുടുംബം ആയി കഴിയുന്ന കൂലി പണിക്കാർ ആയ കുടുംബങ്ങൾ ആണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് എന്ന്. അവർക്ക് വേണ്ടി എന്തു ചെയ്യാൻ പറ്റും എന്നവർ ചിന്തിച്ചു, ഫ്രീ ആയി ഭക്ഷണസാധനങ്ങൾ വാങ്ങി കൊടുക്കാൻ ഉള്ള സമ്പാദ്യം ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ ഫ്രീ ആയി കൊടുക്കുന്ന ഭക്ഷണസാധനങ്ങൾ അർഹതപെട്ടവർക്ക് കിട്ടില്ല എന്ന് അവർക്ക് തോന്നി. ആ അമ്മ വിവാഹശേഷം ഉള്ളത് കൊണ്ട് ജീവിച്ചു വന്ന ജീവിത രീതി ഉപയോഗ പെടുത്താൻ തീരുമാനിച്ചു. അതിനായി അവർ 10രൂപയ്ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ തിരുമാനിച്ചു, അതും വിശപ്പ് തിരുന്നത് വരെ ആ അമ്മയുടെ മുന്നിൽ ഇരുന്നു ഭക്ഷണം കഴിക്കണം. ഒരു രാത്രി മുഴുവൻ ആലോചിച്ചു അമ്മ കണ്ടെത്തിയത് പിറ്റേ ദിവസം മുതൽ പ്രവർത്തികമാക്കി. ആ അമ്മയ്ക്ക് സപ്പോർട് ആയി നാട്ടുകാരും വീട്ടുകാരും കൂടെ നിന്നു. തുടക്കത്തിൽ ചെറിയ അളവിൽ തുടങ്ങിയ ഉച്ച ഊണ് പിന്നീട് അത് വളരെ അധികം ആയി. ആ നൽകുന്ന ഉച്ചഊണ്ണിലുടെ ആ അമ്മയ്ക്ക് കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വലുത് ആയിരുന്നു.

ആദിത്യൻ എ.കെ
9 G സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത