സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/നാഷണൽ കേഡറ്റ് കോപ്സ്

വിഴിഞ്ഞം സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലായി , NCC എന്ന,  ഇൻഡ്യൻ സൈന്യത്തിൻ്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടന പ്രവർത്തനം ആരംഭിച്ചിട്ട് രണ്ടാം വർഷത്തിൻ്റെ നിറവിലാണ്. 2020 ഒക്ടോബർ മാസത്തോടെ സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ  ഔദ്യോഗിക ഉദ്ഘാടനം 02.02.2021 ന് നടത്തി. വളരെ വർണ്ണാഭമായി നടത്തപ്പെട്ട ചടങ്ങിൽ അന്നത്തെ പി. ടി . എ പ്രസിഡൻ്റ് ആയിരുന്ന ശ്രീ.അലോഷ്യസിൻ്റെ അധ്യക്ഷതയിൽ , സ്കൂൾ മാനേജർ ബഹു. മൈക്കിൾ തോമസ് അച്ചൻ ഉദ്ഘാടനം നിർവഹിച്ചു. എൻസിസി യുടെ പ്രവർത്തനങ്ങളെക്കുറിച്ച് പി ഐ രാജേഷ് സർ സംസാരിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ

സി ഐ , സ്കൂൾ പ്രിൻസിപ്പൽ

ശ്രീ കനകദാസ് സർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി റീന ലൂയിസ് ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് കേഡറ്റുകൾക്കു വേണ്ടി ക്ലാസ്സ് സംഘടിപ്പിച്ചു.

      എൻസിസി യുടെ നേവൽ വിഭാഗം യൂണിറ്റ് ആണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. വളരെ അച്ചടക്കത്തോടും ഐക്യത്തോടും കൂടി സ്കൂളിൻ്റെ നനാതലങ്ങളിൽ  പ്രവർത്തിക്കുന്നതിൽ സംഘടനയിലെ അംഗങ്ങൾ മുന്നിട്ട് നിൽക്കുന്നു. 100 കുട്ടികളുള്ള 1(K) Naval NCC Unit ആണ് സ്ക്കൂളിൽ പ്രവർത്തിക്കുന്നത്. തുടർന്നും സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ സേവനസന്നദ്ധരായി പ്രവർത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ  എൻസിസി കേഡറ്റുകൾ  പ്രവർത്തനം തുടരുന്നു.