സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2025-26/വായനോത്സവം

വായനോത്സവം
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനോത്സവം സ്കൂൾതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായിട്ടാണ് മത്സരം നടത്തിയത്. വായനക്കായി നിർദ്ദേശിക്കപ്പെട്ട പുസ്തകങ്ങളെ അടിസ്ഥാനമാക്കിയും മലയാള സാഹിത്യം, പൊതുവിജ്ഞാനം എന്നിവ ഉൾപ്പെടുത്തിയുമുള്ള ചോദ്യങ്ങളായിരുന്നു ക്വിസ് മത്സരത്തിന് ഉണ്ടായിരുന്നത്. മത്സരത്തിൽ അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. 10 ജി ക്ലാസിലെ സൂര്യദേവ് കെ.ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10 ക്ലാസിലെ അഥർവ്വ് ജി കൃഷ്ണ രണ്ടാം സ്ഥാനവും 9D ക്ലാസിലെ അനാമിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സുമേഷ് സി ജി, ശ്രീവിദ്യ,വിനീത് കൃഷ്ണൻ,അനു റെന്നി എന്നീ അധ്യാപകർ നേതൃത്വം നൽകി. മലയാളം അധ്യാപകനായ വി സുധേഷ് ആയിരുന്നു ക്വിസ് മാസ്റ്റർ

