സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2025-26/എഡ്യൂകെയർ - 2025-26

2025-26 അധ്യയന വർഷത്തെ എജു കെയർ കൺവീനറായി റീന മോൾ എം സി ചുമതലയേറ്റു. 2024-25 ലെ എജുക്കയർ കൺവീനർ അരുൺകുമാറിൽ നിന്നും റീനമോൾ ദീപശിഖ ഏറ്റുവാങ്ങുന്നു.
മോട്ടിവേഷൻ ക്ലാസ്സ്

2025-26 ബാച്ചിലെ പത്താം ക്ലാസ് കുട്ടികൾക്കായി ജൂൺ പതിനേഴാം തീയതി രാവിലെ 10 മണി മുതൽ 1 മണി വരെ മോട്ടിവേഷൻ ക്ലാസ് നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങൾ മനസ്സിലാക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും പ്രേരിപ്പിക്കുന്നതുമായ ക്ലാസ് ആയിരുന്നു ഇത്. ലഹരിയുടെ ദോഷഫലങ്ങൾ മനുഷ്യ ശരീരത്തെയും മനസ്സിനെയും നശിപ്പിക്കുന്നത്, ലഹരി ഉപയോഗം നയിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായി സംസാരിച്ചു.അതോടൊപ്പം വിദ്യാർത്ഥികൾക്ക് നല്ല സൗഹൃദം ആത്മവിശ്വാസം ആത്മനിയന്ത്രണം എന്നിവ വളർത്താൻ പ്രചോദനം നൽകി.
