സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2013-2014 കാലഘട്ടത്തിലാണ് JRC യുടെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത് . കഴിഞ്ഞ 12 വർഷമായി വളരെ സ്തുത്യർഹമായ പ്രവർത്തനമാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ ഇവിടേ നടക്കുന്നത് . 8 ,9 10 ക്ലാസ്സുകളിൽ നിന്നും 30 കുട്ടികൾ വീതം ഏകദേശം 90 കുട്ടികൾ ഈ യൂണിറ്റിൽ അംഗങ്ങളായിട്ടുണ്ട് . മാനവസേവ എന്ന ലക്ഷ്യത്തിൽ ഊന്നി വിവിധങ്ങളായ സാമൂഹിക സേവനത്തിലൂടെ ഈ യൂണിറ്റ് മുന്നേറുകയാണ് . അതിൽ ആതുരാലയ സന്ദർശനം , അനാഥാലയങ്ങളിൽ പൊതിച്ചോറ് ,ആശുപത്രി സന്ദർശനം , എന്നിവയുണ്ട് . കൂടാതെ പത്തനംതിട്ട ജില്ലയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ ഈ സ്കൂളിനെ പ്രതിനിധീകരിച്ചു കുട്ടികൾ പങ്കെടുക്കുന്നുണ്ട് .