സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കൂ
പരിസ്ഥിതി സംരക്ഷിക്കൂ
ലോകത്തിലെ ഏതൊരു അത്ഭുതത്തേക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി . നഷ്പ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണ് നമ്മുടെ പരിസ്ഥിതി . എന്നാൽ ഏറ്റവും പരിഷ്കൃതർ എന്നവകാശപ്പെടുന്നവരാണ് ഏറ്റവുമധികം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് . പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല. പരിസ്ഥിതിയുടെ താളം മനുഷ്യൻ തെറ്റിക്കുന്നു . സ്വാർഥലാഭത്തിനായി മനുഷ്യൻ ചിന്താ രഹിതമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രകൃതിക്ക് വിപത്തായിമാറുന്നു . നമ്മുക്കു ആവ്യശമുള്ള തെല്ലാം പ്രകൃതിയെന്ന കലവറയിൽ നിന്ന് നമ്മുക്ക് ലഭിക്കുന്നു . എന്നാൽ ആ കലവറ നാം കാരണം ദിവസംപ്രതി നശിക്കുന്നു . പ്രകൃതിനശീകരണത്തിന് ഇന്ന് പ്രധാന കാരണം പ്ലാസ്റ്റിക്ക് ആണ് . മനുഷ്യ ജീവിതത്തിൽ പ്ലാസ്റ്റിക്ക് ഒഴിച്ചു കുടാൻ പറ്റാത്ത ഒരു വസ്തുവായി മാറി. 1986 -ൽ അമേരിക്കയിൽ പരിസ്ഥിതി സംരക്ഷണ ഏജൻസി അപകടകരമായ 20 രാസവസ്തുകളുടെ പട്ടിക പുറത്തുവിട്ടു അതിൽ ആദ്യത്തെ അഞ്ചെണ്ണം പ്ലാസ്റ്റിക്ക് വ്യവസായത്തിൽ ഉപയോഗിക്കുന്നവയായിരുന്നു ഇതിനെല്ലാം പുറമെ ഇതു കത്തിക്കുമ്പോൾ ഡയോക്സിൻ പോലെയുള്ള വിഷ വാത കങ്ങൾ ഉണ്ടാക്കുന്നു. പോളിയുറിത്തേൻ ഇനത്തിൽപ്പെട്ട പ്ലാസ്റ്റിക്കുകൾ കത്തിച്ചാൽ പുറത്തു വരിക മാരകമായ ടുളുവിൻ ഡൈസോ ഡയനേറ്റും കാൻസർ ഉണ്ടാക്കുന്ന മറ്റ് 57 രാസ പദാർത്ഥങ്ങളുമാണ് . പക്ഷെ, ഇതൊന്നും അറിയാത്തെ നമ്മളെ പോലെയുള്ള സാധാരണക്കാർ ഇന്നും പ്ലാസ്റ്റിക്ക് കത്തിക്കുന്നു . ഇങ്ങനെ ചെയ്യുന്നത് മണ്ണിന്റെയും അന്തരിക്ഷത്തിന്റെയും ഘടനയെ സാരമായി ബാധിക്കുന്നു. ഇങ്ങനെ പ്ലാസ്റ്റിക്ക് കത്തിക്കുന്നതും ഉപയോഗിക്കുന്നതും നാം മനുഷ്യരാശിയോടും പ്രകൃതിയോടും ചെയ്യുന്ന വൻ ക്രൂരതയാണ്. അതുകൊണ്ടു തന്നെ പ്രകൃതിയുടെയും മനുഷ്യന്റെയും സംരക്ഷണത്തിനായി നാം പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാം . അതു പോലെ നാം പ്രകൃതിയോടു കൂടുതൽ അടുക്കാൻ ശ്രമിക്കണം . പ്രകൃതി സൗഹൃദ ജീവിതം നയിക്കാൻ ശ്രമിക്കണം . പരിസ്ഥിതി സംരക്ഷണം ഒരു വ്യക്തിയിടെയോ , ഒരു കുടുംബത്തിന്റെയോ അല്ല, അത് ഈ സമൂഹത്തിന്റെ, ഈ നാടിന്റെ, ഈ രാജ്യത്തിന്റ, ഈ ലോകത്തിന്റെ തന്നെ കടമയാണ് . എന്നാൽ ഇന്ന് നാം പ്രകൃതിയെ ഇഞ്ച് ഇഞ്ചായി നശിപ്പിക്കുകയാണ് . പ്രകൃതി അമ്മയാണ് എന്ന് പഠിപ്പിച്ചു കൊടുക്കേണ്ട നാം തന്നെ പ്രകൃതിയുടെ വരദാനങ്ങളായ വൃക്ഷങ്ങളെയും ചെടികളെയും നശിപ്പിക്കുന്നു . ഇതുമൂലം മഴയുടെ ലഭ്യത കുറയുന്നു , പക്ഷിമൃഗാദികൾക്ക് താമസിക്കാൻ ഇടമില്ലാതാക്കുന്നു , മരത്തിന്റെ തണൽ നഷ്ടപ്പെടുന്നു തുടങ്ങി അനേകം പാരിസ്ഥിതിക പ്രശ്നങ്ങൾ. ഉണ്ടാകുന്നു നമ്മുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ് ഇതെല്ലാം . എന്നാൽ നാം മുന്നേറണ്ട സമയം ആഗതമായിരിക്കുന്നു . പ്രകൃതി സംരക്ഷണത്തിനായി നാം മുന്നിട്ടിറങ്ങണം . കഴിയുമെങ്കിൽ ഒരു വൃക്ഷമെങ്കിലും നടണം . നമ്മുടെ പുതിയ തലമുറയെ പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കണം. നമ്മുക്ക് പ്രകൃതിക്കായി ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രമാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടു നിർത്തുന്നു .......
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം