സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

നന്ദി നിങ്ങൾക്കു നന്ദി ....
നന്ദി ഒരായിരം നന്ദി ,
മറുമരുന്നില്ല മഹാവ്യാധിയെ:
തുടച്ചെറിയുവാനായി നിൽക്കും ആരോഗ്യരക്ഷകർ,
ഇത് മറ്റൊരാൾക്കും പകർത്താതിരിക്കുവാൻ
ശ്രദ്ധയോടെത്തുന്ന സന്നദ്ധ സേനകൾ -
ഉലകത്തിനൊക്കെയും ഉയർനൽകുവാനായി
ഉടയവരെ ഓർക്കുവാൻ ഇടപോലുമില്ലാതെ
 മരണഭയമില്ലാതെ ദൈവത്വമേറുന്ന,
മനസ്സുകൾക്കൊക്കെയും നന്ദി
നന്ദി ഒരായിരം നന്ദി
ആശുപത്രി പടിയിലെത്തുന്നവർക്ക്
ആശയേകും കൈകൾ നീട്ടുന്ന നേഴ്സുമാർ
പേടി വേണ്ടെന്ന ധൈര്യം പകർന്നെത്തുന്ന
 ഈശ്വര പ്രതിരുപമാകുന്ന ഡോക്ടറും
 രോഗം പകർത്താത്ത ഒരന്തരീക്ഷത്തിനായ്
രാപകൽ വേല ചെയ്യുന്നൊരാ സ്നേഹിതർ
എവിടെയോ കേൾക്കുന്ന
വിളികൾക്ക് കാതോർത്ത്
ആംബുലൻസ് ഡ്രൈവർക്ക്
നന്ദി നന്ദി ഒരായിരം നന്ദി
രാജ്യം നടുങ്ങുന്ന നേരത്ത്
പതറാതെ രാജ്യരക്ഷക്കായ് നിലകൊണ്ടിടുന്നവർ
ശതകോടി ജനതയ്ക്ക് ശാന്തിയേകിടുവാൻ
ശരവേഗമോടെ കരുക്കൾ നീക്കുന്നവർ
ഇവരൊത്തുചേരുന്ന ഭരണകൂടത്തിനും
രാജ്യതന്ത്രഞ്ജർക്കൊക്കെയും നന്ദി
രാജ്യനേതാക്കൾക്കും ഗ്രാമനേതാക്കൾക്കും
ധ്രുതകർമ്മസേനക്കും നന്ദി
കോവിഡ് എന്നൊരു ഭീതി
ഇല്ലാത്ത നാടിനായി ഞങ്ങൾ.
ഒന്നിച്ചൊരു നന്ദി നന്ദി
ഒരായിരം നന്ദി നന്ദി
നിങ്ങൾക്ക് നന്ദി.
 

നന്ദന വി നായർ
5 A സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത