സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/നീറുന്ന മനസും ചെറു പ്രതികാരവും

Schoolwiki സംരംഭത്തിൽ നിന്ന്
നീറുന്ന മനസും ചെറു പ്രതികാരവും


നമ്മൾ ഓരോരുത്തരും അറിഞ്ഞിട്ടും അറിയാതെ നടിക്കുന്ന കാര്യമാണ് പ്രകൃതി നമ്മുടെ അമ്മയാണ് .ആ അമ്മയെയാണ് നാം ഉപദ്രവിക്കുന്നതും ദ്രോഹിക്കുന്നതും .മക്കൾ എന്ത് തെറ്റ് ചെയ്താലും ഏതൊരമ്മയും അത് പൊറുക്കും .പക്ഷെ പ്രകൃതിക്ക് സഹിക്കാൻ കഴിയാതെ വരുമ്പോൾ ആണ് പ്രകൃതിയായ 'അമ്മ നമ്മോട് കോപിക്കുന്നത് .കുന്നും മലയും ഇടിച്ചു നിരപ്പാക്കുക ,മരങ്ങൾ വെട്ടിമാറ്റുക ,പാഴ് വസ്തുക്കൾ വലിച്ചെറിയുക ,പരിസരം വൃത്തിഹീനമാക്കുക ഇതെല്ലം നാം പ്രകൃതിയുടെ ചെയ്യുന്ന ഉപദ്രവപരമായ കാര്യങ്ങളാണ് .നാം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ മഹാ ദുരിതത്തിനും കാരണം മനുഷ്യർ തന്നെയാണ് .വീടിനു പുറത്തു പോകാനോ സ്വതന്ത്രമായി നടക്കാനോ പറ്റാത്ത അവസ്ഥയാണ്.ഇതിനെല്ലാം പരിഹാരം ഒന്നേ ഉള്ളൂ .നമ്മുടെ അമ്മയെ സ്നേഹിക്കുന്നതുപോലെ തന്നെ പ്രകൃതിയെ സ്നേഹിക്കുക .പ്രകൃതിയുടെ ശാപം ഏറ്റുവാങ്ങാതെ മുന്നോട്ടു പോകാം .പ്രകൃതി നമ്മുടെ ജീവനാണ് ..........സംരക്ഷിക്കാം ..............ജീവൻ നിലനിർത്താം ............

 

എയ്ഞ്ചൽ സെബി
2 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം