സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കൊറോണഭൂതവും ശുചിക്കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണഭൂതവും ശുചിക്കുട്ടനും


ചെമ്പക രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു.കൊറോണഭൂതം എന്നാണ് നാട്ടുകാർ അവനു പേരിട്ടത് .ആരു കണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു .കൊറോണ ഭൂതം വന്ന് പിടികൂടുന്നവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും .പിന്നെ അവർക്ക് ശ്വാസംമുട്ടലും ചുമയും ഉണ്ടാകും .അത്രയും ആയാൽ കൊറോണഭൂതത്തിന്നു വലിയ സന്തോഷമാകും .അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകം പേർ രോഗം വന്നു കിടപ്പിലായി .ആയിരങ്ങൾ മരിച്ചു.ആളുകൾ എല്ലാം പേടിച്ചു നിലവിളിയായി .അത് കേട്ട് നാട്ടിലെ പള്ളികൂടങ്ങളെല്ലാം അടച്ചു .സർക്കാർ ഓഫീസുകൾക്ക് താഴിട്ടു .പള്ളികളും അമ്പലങ്ങളും മോസ്കുകളുമെല്ലാം അടച്ചു . നാട്ടിലൂടെ ഓടുന്ന ബസുകളും തീവണ്ടികളും കാറുകളുമെല്ലാം ഓട്ടം നിർത്തി .ഇതെല്ലാം കണ്ടതോടെ കൊറോണഭൂതത്തിന്നു വലിയ സന്തോഷമായി .ചുറ്റി തിരിഞ്ഞ് കൊറോണഭൂതം ശുചീന്ദ്രത്തെ ശുചിക്കുട്ടന്റെ വീട്ടുമുറ്റത്തെത്തി .എപ്പോഴും കുളിച്ചു വൃത്തിയായി നടക്കുന്ന ശുചികുട്ടനെയും കുടുംബത്തെയും ഒന്ന് കുടുക്കിലാക്കണമെന്നായിരുന്നു അവന്റെ മോഹം .വീടിന്റെ ഇറയത്ത് അച്ചൻ കൈ കഴുകാനുള്ള വെള്ളവും ലിക്വിഡ് സോപ്പും കരുതി വച്ചിരുന്നു .കൊറോണഭൂതം നോക്കി നിൽക്കേ ശുചിക്കുട്ടൻ ലിക്വിഡ് സോപ്പുപയോഗിച്ച് നല്ലവണ്ണം കൈകാലുകൾ കഴുകി തുടയ്ക്കും .ഇതുകണ്ട് കൊറോണഭൂതം നാണിച്ചു പോയി .ഇവിടെ നിന്നാൽ രക്ഷയില്ലെന്നു മനസിലാക്കിയ ഭൂതം അപ്പോൾ തന്നെ നാടുവിട്ടു പോയി .
 




 

അഭിഷേക് എസ് ആർ
2 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ