സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/ഗ്രന്ഥശാല
ആലപ്പുഴ ജില്ലയിലെ പ്രകൃതിരമണീയമായ കണ്ണങ്കര എന്ന കൊച്ചുഗ്രാമത്തിൽ മനോഹരമായ കായൽതീരത്ത് നിലകൊള്ളുന്ന പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന വിദ്യാലയമാണ് ആണ് സെൻറ് . മാത്യൂസ് ഹൈസ്കൂൾ, കണ്ണങ്കര. പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. ഒരു സ്കൂൾ പൂർണ്ണത നേടണമെങ്കിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്കൂൾ ലൈബ്രറി. വിശാലവും മനോഹരവുമായ ഒരു ലൈബ്രറി ആണ് ഈ സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നത് . വിദ്യാർത്ഥികളുടെ നിലവാരമനുസരിച്ച് വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ 3013 പുസ്തകങ്ങളാൽ സമ്പന്നമാണ് ഈ സ്കൂൾ ലൈബ്രറി .മലയാളം ,ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഉള്ള വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദിക്കുന്ന ,കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകരാൻ സഹായകമായ പുസ്തകങ്ങളാണ് ഈ ലൈബ്രറിയിൽ ഉള്ളത്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി എല്ലാ മാസവും കുട്ടികൾക്ക് പുസ്തകങ്ങൾ മാറ്റി നൽകുകയും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് വായനാക്കുറിപ്പുകൾ തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു .അധിക വായന ആഗ്രഹിക്കുന്ന കുട്ടികൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനു സ്കൂളിൽ സൗകര്യമൊരുക്കിയിട്ടുണ്ട് .ഓരോ ക്ലാസിലും ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിക്കുകയും ഒഴിവുസമയങ്ങളിൽ കുട്ടികൾ അതിൽ നിന്നും പുസ്തകങ്ങൾ എടുത്തു വായിക്കുകയും ചെയ്യുന്നു. കുട്ടികളുടെ വായനാശീലം ഉയർത്തുന്നതിനും അതോടൊപ്പം കൂടുതൽ അറിവ് നേടുന്നതിനും സ്കൂൾ ലൈബ്രറി വളരെയധികം സഹായകമാണ് .