സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യന് അവൻ ജീവിക്കുന്ന പരിസ്ഥിതിയോട് പ്രത്യേക ഉത്തരവാദിത്വമുണ്ട് . പ്രകൃതിയുടെ നിലനിൽപ്പ് ഉറപ്പുവരുത്തിയാൽ മാത്രമേ വരുംകാലങ്ങളിൽ ജീവന് വളരുവാൻ കഴിയൂ . പരിസ്ഥിതി മലിനീകരണവും ,പ്രകൃതിയെ ചൂഷണം ചെയ്യലും ജീവന് എതിരെയുള്ള തിന്മകളാണ് .മനുഷ്യൻറെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട് . ഇത് പ്രാധാന്യമർഹിക്കുന്നു . കാരണം, ഇത് മനുഷ്യരുടെ ഏക ഭവനമാണ് , മാത്രമല്ല ഇത് വായു , ഭക്ഷണം , മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു . മാനവികതയുടെ മുഴുവൻ ജീവിത പിന്തുണാ സംവിധാനവുമെല്ലാം പാരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു . പ്രകൃതി അമ്മയാണ് . ആ അമ്മയെ മാനഭംഗപ്പെടുത്തരുത് . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് . എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ .പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെ, വനനശീകരണത്തിനെതിരെ പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുവാൻ ഉള്ള ഒരു മാർഗം . നമുക്കും പ്രകൃതിയെ സംരക്ഷിക്കുവാനും സാധിക്കണം . പ്രകൃതിയെ വളർത്തിയെടുക്കുവാൻ നമുക്ക് കഴിയണം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - ലേഖനം |