സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

വെണ്ണിക്കുളത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്‌കൂൾ സമസ്തമേഖലയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു വെന്നത് അഭിമാനാർഹമാണ്. 1916 ൽ സ്ഥാപിതമായ വിദ്യാലയം 2020 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണത്തിലും ഭൗതീകസാഹചര്യങ്ങളുടെ കാര്യത്തിലും മികച്ച നിലവാരം പുലർത്തിവരുന്നു. യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ഉന്നതനിലവാരത്തിലുള്ള ഇരുപത്തിനാല് ക്ലാസ്സ് മുറികൾ, ആഫീസ് കെട്ടിടം, ജില്ലയിലെ തന്നെ മികച്ച ലാബ്, ലൈബ്രറി, സ്മാർട്ട് റൂം, കമ്പൂട്ടർ ലാബ്, പ്രെയർ ഹാൾ, വിശ്രമമുറി, വിശാലമായ രണ്ടു കളിസ്ഥലങ്ങൾ, സ്റ്റേഡിയം, ഉച്ചഭക്ഷണശാല, അടുക്കള, സ്‌കൂൾ ആഡിറ്റോറിയം ഓപ്പൺ ആഡിറ്റോറിയം, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമുള്ള ടോയ്‌ലെറ്റുകൾ, ശലഭോദ്യാനം, ജൈവപച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള പദ്ധതി എന്നിവയുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്‌സ് വിഷയങ്ങളിൽ നാനൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. ആറ് ക്ലാസ്സ്മുറികൾ സയൻസ് വിഭാഗത്തിനായി ബോട്ടണി, സുവോളജി ലാബുകൾ, ഫിസിക്‌സ് ലാബ്, കൊമേഴ്‌സിനുള്ള കമ്പ്യൂട്ടർ ലാബ്, ലൈബ്രറി സെമിനാർ ഹാൾ, ബയോഗ്യാസ് പ്ലാന്റ്, മഴമറ, പച്ചക്കറി കൃഷി എന്നിവയും സ്വന്തമായുണ്ട്. വർഷങ്ങളായി വെണ്ണിക്കുളം ഉപജില്ലാ കലോത്സവത്തിന് സ്ഥിരം വേദിയാണ്. 2016 ലെ റവന്യൂ ജില്ലാ കലോൽസവത്തിനും ആതിഥ്യം വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്തിലെ കായിക മത്സരങ്ങൾക്ക് സ്റ്റേഡിയവും, പവയിനം സ്ഥിരം വേദിയാണ്. വെണ്ണിക്കുളം ഗ്രാമത്തിന് അരുമയായ ഈ വിദ്യാലയമുത്തശ്ശി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ജൈത്രയാത്ര അനുസ്യൂതം തുടരുന്നു.