സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽ പി എസ്സ് കൊതവറ/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൂട്ടുകാരൻ

<
നാളുകൾക്കു മുൻപ് ഒരു ശനിയാഴ്ച്ച രാവിലെ എന്റെ അച്ഛൻ പറ‍‍‍‍‍‍‍‍‍ഞ്ഞു അമ്മയുടെ വീട്ടിൽ പോയാലോ.... ശരി ഞാനും എന്റെ അനിയനും വളരെ സന്തോഷത്തോടെ ഒരുങ്ങി. രണ്ട് ദിവസം പഠിക്കണ്ടല്ലോ.. അതായിരുന്നു എന്റെ സന്തോഷത്തിന്റെ കാരണം. പോകുന്ന വഴിയിൽ ഒരു കച്ചവടക്കാരനെ കണ്ടു. കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഒരങ്കിൾ. ആ അങ്കിളിന്റെ കയ്യിൽ പച്ചനിറത്തിലും ഓറഞ്ച് നിറത്തിലും ബോളുകൾ ഉണ്ടായിരുന്നു. അതിൽ കൊമ്പുകൾ പോലെ എന്തോ നീണ്ടു നിന്നിരുന്നു.അത് പക്ഷേ പഞ്ഞിപോലെയാണിരുന്നത്.ഞെക്കുമ്പോൾ അതിൽ നിന്ന് ഒച്ചകേൾക്കാമായിരുന്നു.ചിരിക്കുന്ന മുഖമായിരുന്നു അതിന്.ഞങ്ങൾക്ക് അത് വാങ്ങിച്ചു തന്നു.ഞങ്ങൾ അതിന്റെ കൂടെ കളിച്ചും ഒച്ച കേൾപ്പിച്ചും അങ്ങനെ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അവൻ ഞങ്ങളുടെ കൂട്ടുകാരനായിരുന്നു. കുറച്ചു മാസങ്ങൾക്കുശേഷം ന്യൂസ് പേപ്പറിന്റെ ആദ്യത്തെ പേജ് കണ്ട് ഞാൻ ഞെട്ടിപ്പോയി. ദേ.... എന്റെ കൂട്ടുകാരന്റെ പടം പത്രത്തിൽ അക്ഷരങ്ങൾ കൂട്ടി ഞാൻ വായിച്ചു കൊറോണ വൈറസ് . അമ്മയെ ഞാൻ പത്രം കാണിച്ചപ്പോൾ അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു തന്നു കൊറോണ എന്ന വൈറസിനെക്കുറിച്ചും അത് നമ്മുടെ ശരീരത്തിൽ കടന്നാൽ നമുക്ക് പനിയും തൊണ്ടവേദനയും ചുമയും ശ്വാസം മുട്ടലും ഒക്കെ ഉണ്ടാകുമെന്നും ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ നമ്മൾ മരിച്ചു പോകുമെന്നും പറഞ്ഞു. പക്ഷേ ..ശരിയായ രീതിയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താൽ ഇത് നമുക്ക് വരാതെ സൂക്ഷിക്കാം. കുട്ടികളായ ‍‍ഞങ്ങൾക്കു ഇതൊക്കെ വരാൻ വളരെ എളുപ്പമാണ്. അതുകൊണ്ടാണ് ഞങ്ങൾക്കു പഠിത്തമില്ലാത്തത് എന്ന് അമ്മ പറഞ്ഞു നിർത്തുമ്പോൾ ഞാൻ പതിയെ എന്റെ കൂട്ടുകാരനെ ഒന്നു നോക്കി. അവൻ ഒന്നും അറിയാത്തതുപോലെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു അപ്പോൾ........

ആൽബി സോജി
1 A സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എൽ പി എസ്സ് കൊതവറ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ