സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/കുട്ടിക്കൂട്ടം
കുട്ടിക്കൂട്ടം 2017-18
ഹൈടെക് കുട്ടിക്കൂട്ടം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഐടി ലാബിൽ വെച്ച് 10-03-17 ന് ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ ഐടി കോ-ഓഡിനേറ്റർ സെബി തോമസ് മാസ്റ്റർ 2016-17 അധ്യയന വർഷം അംഗങ്ങളായ 46 വിദ്യാർത്ഥികൾക്ക് കുട്ടിക്കൂട്ടം പദ്ധതിയെ കുറിച്ച് ക്ലാസെടുത്തു.
കുട്ടിക്കൂട്ടം പദ്ധതയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന 5 ഐ ടി മേഖലകൾ താഴെ പറയുന്നവയാണ്.
1. ആനിമേഷൻ & മൾട്ടിമീഡിയ . 2. ഇലക്ട്രോണിക്സ് & ഫിസിക്കൽ കമ്പൂട്ടിംങ്ങ്. 3. ഹാർഡ്‌വെയർ. 4. ഇന്റർനെറ്റും സൈബർ സുരക്ഷയും. 5. ഭാഷാ കമ്പൂട്ടിംങ്ങ്.
2017-18 അധ്യയന വർഷം എട്ടാം ക്ലാസിലെ 19 വിദ്യാർത്ഥികളെ കൂടി കുട്ടിക്കൂട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി. ഇപ്പോൾ 65 അംഗങ്ങളാണ് ഉള്ളത്.
ഹൈടെക് കുട്ടിക്കൂട്ടം പദ്ധതി പ്രകാരം പരിശീലനം നേടിയ വിദ്യാർത്ഥികൾ മറ്റു വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.
25-9 -2017 ന് ഐടി ക്ലബ്ബിന്റെയും നല്ല പാഠം ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. തൃശ്ശൂർ സിറ്റി സൈബർ സെൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ഫീസ്റ്റോ ടി ഡി യാണ് ക്ലാസ് നയിച്ചത്. പത്താം ക്ലാസിലെയും, ഐടി ക്ലബ്ബ്, ഹൈടെക് കുട്ടിക്കൂട്ടം എന്നിവയിലെയും വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുത്തത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആന്റോ സി കാക്കശ്ശേരി, അധ്യാപകരായ സി.ഒ ഫ്ളോറൻസ്, കെ.ഐ സിസിലി, സി.ടി ജോൺസൻ, ലാൽബാബു ഫ്രാൻസിസ്, ജാൻസി ഫ്രാൻസിസ്, വി.പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് സ്കൂൾ ഐടി കോഡിനേറ്റർ സെബി തോമസ് കെ, ജോയിന്റ് ഐടി കോഡിനേറ്റർ ഷെൽജി പി.ആർ, സ്റ്റുഡന്റ് ഐടി കോഡിനേറ്റർ അക്ഷയ് സി.എസ് എന്നിവർ നേതൃത്വം നൽകി.
കുട്ടിക്കൂട്ടം 2018-19
ഹൈടെക് കുട്ടിക്കൂട്ടം പദ്ധതി പ്രകാരം പരിശീലനം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .