സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ വീണ്ടും ഒരു വിഷുപുലരി

വീണ്ടും ഒരു വിഷുപ്പുലരി

കാലം തെറ്റി പെയ്യാൻ നിൽക്കുന്ന കാർമേഘങ്ങളിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണ് കാർത്തിക.കുഞ്ഞനുജൻ അവളുടെ ചാരത്ത് കിടക്കുകയാണ്. ഇന്ന് വിഷുവാണ്. ആഘോഷങ്ങളില്ലാത്ത വിഷു അവളുടെ കുടുംബത്തിലിതാദ്യം.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അവൾക്ക് ഇനിയും മൂന്ന് പരീക്ഷ ബാക്കി. എട്ടു മാസം മുമ്പ് ഗൾഫിലേക്ക് പോയ അച്ഛൻ തൊഴിൽ ലഭിക്കാതെ തിരിച്ച് നാട്ടിലെത്തിയതും കൊറോണ വൈറസിൻ്റെ പിടിയിൽപ്പെട്ട് ഐസോലേഷിൽ ആശുപത്രിയിലായതും അവൾക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു.

എഴുമാസം ഗർഭിണിയായ അമ്മ ആ ചെറിയ വീടിൻ്റെ അടുക്കളയിൽ പാചകം ചെയ്യുകയാണ്.മഴ കൊട്ടിയിറങ്ങി.വേനലിലെ പെയ്ത്താണ്. ആഴ്ചകൾ കടന്നു പോയി. അന്ന് രാത്രി അമ്മയ്ക്ക് പ്രസവനോവ് അനുഭവപ്പെട്ടു.വീട്ടിൽ മുതിർന്നവരായി ആരുമില്ല.കാർത്തിക ആശുപത്രിയിലേക്ക് ഫോൺ വിളിച്ചു. അവർ ആംബുലൻസുമായ് ഉടനെ എത്തി.അങ്ങനെ കൊറോണക്കാലത്ത് അവളുടെ അമ്മ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.അപ്പോഴാണ് അവൾക്ക് ആശ്വാസമായി മറ്റൊരു വാർത്ത ലഭിച്ചത് അവളുടെ അച്ഛൻ്റെ പരിശോധന ഫലം നെഗറ്റീവാണ്.അങ്ങനെ പ്രതീക്ഷയുടെ പ്രത്യാശയുടെയും ദിനങ്ങൾ കണി കാണാൻ അവൾ കാത്തിരുന്നു.

സുഹയ്ല പി.എം
8 A സെൻ്റ് ഫ്രാൻസിസ് എച്ച് എസ് ഫോർ ഗേൾസ് ആലുവ, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ