സെന്റ് ഫിലോമിനാസ് എ. എൽ. പി. എസ്/എന്റെ ഗ്രാമം
വെള്ളിമാടുകുന്ന്
സാമൂഹ്യ സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധാരാളം സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ് വെള്ളിമാടുകുന്ന്. ഈ പ്രദേശത്ത് പുരാതനമായ ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നും അവിടെ ശിവൻറെ വാഹനമായ കാളയുടെ വെള്ളി കൊണ്ടുള്ള ഒരു പടുകൂറ്റൻ പ്രതിഷ്ഠ ഉണ്ടായിരുന്നുവെന്നും വെള്ളി കൊണ്ടുള്ള മാട് നിന്ന കുന്നിൻ പ്രദേശം വെള്ളിമാടുകുന്ന് എന്ന പേരിൽ അറിയപ്പെടുന്നുവെന്നും പഴമക്കാർ പറഞ്ഞുവരുന്നു.
ആതുര ശുശ്രൂഷ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നിർമല ഹോസ്പിറ്റൽ, അനാഥരായ മുസ്ലിം കുട്ടികൾക്ക് വേണ്ടി നിർമിച്ച ജെ.ഡി.ടി സ്ഥാപനങ്ങൾ, അബല കളായ കുട്ടികൾക്ക് വേണ്ടിയുള്ള ബാലികാസദനം, ബാലമന്ദിരം, അഗതികൾക്ക് ആയുള്ള അഗതിമന്ദിരം, ഗവൺമെൻറ് പ്രസ്സ്, മാധ്യമം പ്രസ്സ് തുടങ്ങിയവ ഇവിടത്തെ പ്രധാന സ്ഥാപനങ്ങളാണ്.
പൊതു സ്ഥാപനങ്ങൾ
മറ്റു സ്ഥാപനങ്ങൾ ==