സെന്റ് ഫിലോമിനാസ് എൽ പി എസ് കൂനമ്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്

കട്ടികൂട്ടിയ എഴുത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ കൂനമ്മാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ഫിലോമിനാസ് എൽ.പി.സ്ക്കൂൾ .

സെന്റ് ഫിലോമിനാസ് എൽ പി എസ് കൂനമ്മാവ്
വിലാസം
കൂനമ്മാവ്

കൂനമ്മാവ് പി.ഒ,
,
683518
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ9496181208
ഇമെയിൽ195stphilomina@gmail.com
കോഡുകൾ
സ്കൂൾ കോഡ്25828 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHAJIMOLE K THOMAS
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കർമ്മലീത്ത മിഷണറിമാരുടെ വിദ്യാഭ്യാസ വീക്ഷണത്തിന്റെ ആദ്യ പരിശീലന കളരികളിലൊന്നാണ് കൂനമ്മാവ്. ഇവിടുത്തെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഇന്നത്തെ ദേവാലയം ഇരിക്കുന്ന സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഒരു കുടിൽ പാഠശാലയിൽ നിന്നുമാണ്. തണ്ണിക്കോട്ട് വറുത് സർവദോർ ആയിരുന്നു ഈ പാഠശാലയിലെ ആശാൻ . വളരെ തുച്ഛമായ തുകയാണ് ആശാന് ലഭിച്ചിരുന്നത്. മഹാമിഷണറി എന്നറിയപ്പെടുന്ന ഡോ. ബർണഡിൻ ബച്ചിനെല്ലി പിതാവിന്റെ വരവോടെയാണ് കൂനമ്മാവിൽ ഉയർന്ന വിദ്യാഭ്യാസത്തിന് പാത വെട്ടി തുറന്നത്. 1891 ജനുവരി 2ാം തിയതി വി. ഫിലോമിനായുടെ നാമധേയത്തിൽ ഒരു ഇംഗ്ലീഷ് സ്ക്കൂൾ രൂപം കൊണ്ടു. 1895 ൽ ഈ സ്ക്കൂളിനെ ഹൈസ്കൂളായി ഉയർത്തി. 8 വർഷക്കാലം ഇവിടെ പ്രവർത്തിച്ചശേഷം ഈ ഹൈസ്ക്കൂൾ 1898 ൽ സെന്റ്. ആൽബർട്സ് എന്ന പേരിൽ എറണാകുളത്തേക്ക് മാറ്റി സ്ഥാപിച്ചു. 1901 ൽ ഡോ. ബർണാഡ് മെത്രാപ്പോലീത്ത ഗവൺമെന്റ് അംഗീകാരത്തോടുകൂടി ഒരു ലോവർ പ്രൈമറി സ്കൂൾ കൂനമ്മാവിൽ സ്ഥാപിച്ചു. 17 വർഷങ്ങൾക്കുശേഷം ഫാ. ആൽബർട്ട് കേളന്തറ ടി.ഒ.സി.ഡി.യുടേയും മഞ്ഞുമ്മൽ ആശുപത്രി സ്ഥാപകനും പ്രസിദ്ധ ഡോക്ടറുമായ ബ്ര. നിക്കളാവൂസിന്റെയും ശ്രമഫലമായി 1918ൽ ഈ സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഫാ.സെബാസ്റ്റ്യൻ കോന്നോത്ത് ടി.ഒ.സി.ഡി.യുടെ അശ്രാന്ത പരിശ്രമഫലമായി 1948 ൽ യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1951 വരെ പ്രൈമറി വിഭാഗം ഹൈസ്കൂളിന്റെ കീഴിലായിരുന്നു. തുടർന്ന് പ്രൈമറിയിൽ ഒരു താല്ക്കാലിക ഹെഡ്മാസ്റ്റർ വരാപ്പുഴക്കാരൻ ശ്രീ.എം.സി.ജോസഫ് മുണ്ടഞ്ചേരി നിയമിതനായി. 1985 ൽ ഏപ്രിൽ 1 തിയതി ശ്രീ.ടി.സി.ജോസഫ് സാർ എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായി. 1986 ഫെബ്രുവരിയിലാണ് പ്രൈമറി വിഭാഗത്തിൽ സ്കൂൾ വാർഷികം ആഘോഷിച്ചത്. 1986 ജൂൺ 1 മുതൽ സ്കൂൾ യൂണിഫോം നടപ്പിലാക്കി. പുതിയതായി നിർമ്മിച്ച മനോഹരമായ സെന്റിനറി മെമ്മോറിയൽ മന്ദിരത്തിലാണ് എൽ.പി.സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

  • (സംക്ഷിപ്തം ഇവിടേയും, മുഴുവനായി കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.
  • സ്മാർട്ട് ക്ലാസ്സ്റൂമുകൾ
  • ഗ്രീൻ ക്ലാസ്സ്റൂം
  • കമ്പ്യൂട്ടർ ലാബ്
  • ഓപ്പൺ സ്റ്റേജ്
  • കളിസ്ഥലം
  • പാർക്ക്
  • ലൈബ്രറി
  • സയൻസ് ലാബ്
  • മാത്ത്സ് ലാബ്
  • പാചകപ്പുര
  • ശുചിമുറികൾ
  • ബസ്
  • പൂമ്പാറ്റ പാർക്ക്
  • കൃഷിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.സി.ജോസഫ് മുണ്ടഞ്ചേരി
  2. ടി.സി.ജോസഫ്

നേട്ടങ്ങൾ

  1. തുടർച്ചയായ കല കായിക ശാസ്ത്ര പ്രവൃത്തി പരിചയ മേള ഓവറോൾ ചാമ്പ്യൻ ഷിപ്പുകൾ
  2. 2017 - 18 വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജസി യിലെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ്
  3. 2018 - 19 ൽ മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടിൽ പദ്ധതിയിൽ സംസ്ഥാന തലത്തിൽ 2-ാം സ്ഥാനം
  4. 2017 മുതൽ 2021 വരെ സീഡ് അവാർഡ്
  5. നോർത്ത് പറവൂർ ഉപജില്ലയിലെ മികച്ച PTA അവാർഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സയൻസ് ക്ലബ്ബ് ഉദ്ഘാടനം

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

സയൻസ് ക്ലബ്ബ് ഉദ്ഘാടനം

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

വഴികാട്ടി

Map