സിംഹം കടിച്ചു കീറുന്നു
മാൻപേടയെപ്പോലെ
നിലവിളിക്കുന്നു അവൾ...
പത്ര-മാധ്യമങ്ങൾ
അവളുടെ വാർത്തകൾ
പ്രചരിപ്പിക്കുന്നൂ....
വീണ്ടും
ഏതോ സിംഹത്തിന്നിരയാകുന്നു അവൾ
ജീവനു വേണ്ടി പിടയുന്നൂ
ആരു കേൾക്കാൻ ?
കണ്ണീരിനാൽ ചുവന്ന മുഖം
നിലവിളിച്ചോടുന്നു
മനുഷ്യക്രൂരതക്കൊരറുതിയില്ലേ ?