സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്./അക്ഷരവൃക്ഷം/മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്

മടക്കയാത്ര

ഞാൻ കണ്ണുതുറന്ന്‌ നോക്കിയപ്പോൾ ഞാൻ വലിയൊരു മൃഗശാലയിൽ ആയിരുന്നു. മൃഗശാലയിലെ മനുഷ്യർ എന്നെ ഒരു കൂട്ടിലാക്കി. അവിടെ വരുന്നമനുഷ്യർ വളരെ സന്തോഷത്തോടെയായിരുന്നു വന്നിരുന്നത്‌.അവർക്കറിയില്ലല്ലോ ഞങ്ങൾ എത്രമാത്രം സങ്കടപ്പെടുന്നുണ്ടെന്ന്‌. കാട്ടിലെസുഖവാസത്തിൽ നിന്ന്‌ കൂട്ടിലേയ്ക്ക്‌ എന്നുപറയുന്നത്‌ വളരെ ബുദ്ധിമുട്ടാണ്‌. എൻറ്റെ കുടുംബം നഷ്ടപ്പെട്ടു, സുഹൃത്തുക്കൾ എല്ലാവരെയും .മൃഗശാലയിലെത്തിയ എനിക്ക്‌ ആദ്യ കൂട്ടുകാരനായി കിട്ടിയത്‌ ഒരാനയെയാണ്‌.ഞങ്ങൾ പെട്ടെന്നുതന്നെ സുഹൃത്തുക്കളായി. ഒരു ദിവസം അവനെന്നോട്‌ചോദിച്ചു; " പുള്ളിമാനേ, നീ എങ്ങനെ ഇതിൽ അകപ്പെട്ടു" കാട്ടിൽ സന്തോഷത്തോടെ കഴിഞ്ഞ ഞാൻ വേട്ടക്കാർ ഒരുക്കിയ വലയിൽ വീണതും അവരെന്നെ മൃഗശാലയ്ക്ക്‌ വിറ്റതുമായ കദനകഥ ഞാൻ കണ്ണീരോടെ വിവരിച്ചു. ഞാൻ അവനോട്‌ ചോദിച്ചു: "നീ എങ്ങനെയാണ്‌ ഇവിടെ എത്തിയത്‌ ?" എന്നെ വാരിക്കുഴിയിൽ അകപ്പെടുത്തി ഇവിടെ എത്തിക്കുകയായിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവനെ ഒരു സർക്കസ്‌ ക്യാമ്പിലേയ്ക്ക്‌ മാറ്റി. സുഹൃത്തിനെ നഷ്ടപ്പെട്ട്‌ സങ്കടപ്പെട്ടിരുന്ന എനിക്ക്‌ തൊട്ടപ്പുറത്തെ കൂട്ടിലെ കടുവയെ സുഹൃത്തായി ലഭിച്ചു. ഞങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഷൂട്ടിംഗ്‌ എന്നു പറഞ്ഞ്‌ അവനേയും കൊണ്ടുപോയി. ഞാൻ വീണ്ടും ഒറ്റപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കുശേഷം എൻറ്റെ കുടുംബത്തെ മുഴുവൻ തടവിലാക്കി അവർമൃഗശാലയിൽ എത്തിച്ചു. ജീവിതകാലം മുഴുവൻ ഈ തടവറയിൽ ആകുമോഎന്ന്‌ ഞാൻ ഭയപ്പെട്ടു. എന്നാൽ കാലം വിധിയെഴുതി. കൊറോണ എന്ന വൈറസ്‌ മൂലം മനുഷ്യർ ആയിരിക്കുന്നിടത്ത്‌ ഒറ്റപ്പെട്ടു. എത്രമാത്രം കഷ്ടതകൾ ഞങ്ങൾ അനുഭവിച്ചുവോ അത്രമാത്രം കഷ്ടതകൾ ഇന്ന്‌ അവരും അനുഭവിക്കുന്നു. സ്വന്തം കുടുംബത്തെ കാണാതെ ഞങ്ങൾ എങ്ങനെ വിഷമിച്ചുവോ അതുപോലെ ഇന്നവരും വിഷമിക്കുന്നു.

സന്ദർശകരും പാലകരും എത്താത്തതിനാൽ മൃഗങ്ങളെയെല്ലാം കാട്ടിലേയ്ക്ക്‌ തിരിച്ചയയ്ക്കുകം എന്ന സർക്കാർ ഉത്തരവ്‌ എത്ര സന്തോഷത്തോടെയാണന്നോ ഞങ്ങൾ ശ്രവിച്ചത്‌. ഞങ്ങൾ തിരിച്ച്‌ കാട്ടിലെത്തി മനുഷ്യ കുലം വീടാകുന്ന കൂട്ടിലൊതുങ്ങി. ഇത്‌ വിധിയുടെ വിളയാട്ടം. പരിസ്ഥിതിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക്‌ പ്രകൃതി നൽകിയ പാഠം.അവർ പഠിക്കട്ടെ എന്നു പറഞ്ഞ്‌ എന്റെ അമ്മ എന്നെ ചേർത്തു നിർത്തിയപ്പോൾ പ്രകൃതിയിലെ ഒന്നിനേയും വേദനിപ്പിക്കാതെ വളരാനുള്ള തീരുമാനം ഞാൻ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.

മിന്റു തെരേസ സാബു
7 എ സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ