സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതി എത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എത്ര സുന്ദരം

മലകളും പുഴകളും മേടുകളും എല്ലാമുള്ള നമ്മുടെ ഈ പ്രപഞ്ചം എത്ര സുന്ദരമാണ്. പുഴകളുടെ കളകള നാദവും കിളികളുടെ ചിലക്കുന്ന ശബ്ദവുമെല്ലാം എത്ര കേട്ടാലും മതിവരില്ല താനും. അങ്ങനെ നമുക്ക് ചുറ്റും വിടർന്നു നിൽക്കുന്നത് സുന്ദരമായ ഒരു പരിസ്ഥിതിയാണ്. എത്രയൊക്കെ സുന്ദരമാണെന്ന് പറഞ്ഞാലും ഈ പരിസ്ഥിതിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ചില ദുഷിച്ച കൈകൾ നമുക്ക് കാണാനാകും. പരിസ്ഥിതി സുന്ദരമായ നമുക്ക് എന്ത് പ്രയോജനം? പരിസ്ഥിതി വർണ്ണാഭമായ കലത്തെ അരി വേവുമോ? എന്നൊക്കെ ചിന്തിക്കുന്നവരും ചുരുക്കമല്ല. ഇന്നു കുന്നുകൾ നിരത്തി ഫ്ളാറ്റുകൾ പണിയുമ്പോൾ ഉള്ളിലെ ലക്ഷ്യം ഒന്നുമാത്രം, പണം. കൃഷികൾ നിലത്തെറിഞ്ഞു ബംഗ്ലാവുകൾ കെട്ടി പോകുമ്പോഴുംഉള്ളിലെ ലക്ഷ്യം, പണം. മണലൂറ്റി ജലസ്രോതസ്സുകൾ നശിക്കുമ്പോഴും ഉള്ളിലെ ലക്ഷ്യം, പണം. മരങ്ങൾ മുറിച്ച് വൻ വിലയ്ക്ക് വിൽക്കുമ്പോഴും ഉള്ളിലെ ലക്ഷ്യം, പണം. ജലാശയങ്ങൾ ഫാക്ടറികളിൽ നിന്നുള്ള മാലിന്യം കൊണ്ട് നിറയുമ്പോഴും ഉള്ളിലെ ലക്ഷ്യം, പണം. ചുരുക്കത്തിൽ പറഞ്ഞാൽ പണത്തെ മാത്രം സ്നേഹിച്ച, പണത്തിനു വേണ്ടി മാത്രം താൻ ജീവിക്കുന്ന ചുറ്റുപാട് പോലും കൊന്നു കാർന്നു തിന്നുകയാണ് മനുഷ്യൻ കുന്ന് നിരത്തി ഫ്ലാറ്റ് വയ്ക്കുന്നതിലൂടെ തകരുന്ന പക്ഷിമൃഗാദികളുടെ ജീവിതം ആരും നോക്കുന്നില്ല. കൃഷിയിടങ്ങളിൽ ബംഗ്ലാവുകൾ പണിത് ഭക്ഷണത്തിനായി വിഷമുള്ള പച്ചക്കറികൾ അന്യസംസ്ഥാനത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് മനുഷ്യൻ. മണലൂറ്റിലൂടെ ജലദൗർലഭ്യത വരുത്തിവയ്ക്കുന്നു. മരങ്ങൾ മുറിക്കുന്നതിന് യുടെ മഴ നഷ്ടമാകും. ഫാക്ടറികളിൽ നിന്നുള്ള മാലിന്യം ജലാശയങ്ങളിലേക്ക് ഒഴുക്കിവിട്ടു അനേകം ജീവനുകൾ നശിപ്പിക്കുന്നു എന്തിനധികം പറയുന്നു ഇപ്പോൾ കാലാവസ്ഥ ചക്രം ഉരുളുന്നത് കാലം തെറ്റി അല്ലേ? മഴ പെയ്യേണ്ട പോൾ വെയിലും വെയിൽ വരേണ്ട സമയത്ത് മഴയും കാലം തെറ്റിയുള്ള മഞ്ഞും എല്ലാം അതുപോലെ തന്നെ. മനുഷ്യന്റെ പ്രവർത്തികൾ മൂലം പ്രകൃതിയും ദുഷ്ട മനസ്സുമായി പ്രളയം, ഭൂമികുലുക്കം, സുനാമി, പകർച്ചവ്യാധികൾ എന്നിവ വരുത്തുന്നു നമ്മുടെ പരിസ്ഥിതി സുന്ദരം ആയാൽ ഓസോൺ പാളിയിൽ വിള്ളൽ ഏൽക്കാതെ നിലനിൽക്കും. കൂടാതെ ദോഷങ്ങൾ മാത്രം വരുത്താതെ നന്മയും വരുത്തുന്ന ഈ പരിസ്ഥിതി നമുക്ക് ശുദ്ധവായുവും പ്രദാനം ചെയ്യും. പിന്നെ പരിസ്ഥിതി നന്നായാൽ കലത്തിലെ അരി വേവുമോ എന്ന് ഒന്ന് പറയട്ടെ ശുദ്ധ വായു ശ്വസിച്ചാൽ അധികകാലം ആരോഗ്യ പൂർവ്വം

അധ്വാനിച്ച് ജീവിക്കാം. പ്രകൃതി നമ്മുടെ അമ്മയാണ് അമ്മയോട് നാം സ്നേഹത്തിൽ പ്രവർത്തിച്ചാൽ ശുദ്ധവായുവും അനുയോജ്യമായ കാലാവസ്ഥയും സുന്ദരമായ പ്രകൃതിയും ദുരന്തങ്ങൾ ഇല്ലാത്ത പ്രപഞ്ചത്തിനു നമുക്ക് സന്തോഷത്തോടെ അധികകാലം ജീവിക്കാം.
" പ്രകൃതിയെ അറിയുക, പ്രകൃതിയെ സ്നേഹിക്കുക പ്രകൃതിയെ വേദനിപ്പിക്കാതിരിക്കുക, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നിവ ആകട്ടെ നമ്മുടെ മുദ്രാവാക്യം" നല്ലൊരു നാളെക്കായി ശുഭപ്രതീക്ഷയോടെ..............

അനൂപ്
6 A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം