( പരിസ്ഥിതിയെ ആസ്പദമാക്കി )
കാടും പുഴകളും തോടും
കുന്നും മലകളും സസ്യങ്ങളും
നാനാവിധ ജന്തുജാലങ്ങളും
നിറഞ്ഞതാണ് ഈ പരിസ്ഥിതി
മരങ്ങളെയും കാട്ടാറുകളെയും
നശിപ്പിക്കരുതേ മനുഷ്യ
ഞാൻ ഇല്ലെങ്കിൽ നീയുണ്ടോ
ഓർക്കുക മനുജാ നീ
നമുക്ക് വേണ്ടേ ജീവവായു
ഞങ്ങൾ ഇല്ലെങ്കിൽ നീയുണ്ടോ
അമ്മയാം പ്രകൃതി യെ
സ്നേഹിച്ചിടാം സംരക്ഷിച്ചീടാം