സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പരിസര മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര മലിനീകരണം      

പരിസര മലിനീകരണത്തിന്റെ ഏറ്റവും വലിയ തെളിവാണ് അന്തരീക്ഷ മലിനീകരണം. നാം അധിവസിക്കുന്ന ചുറ്റുപാടിൽ അനുദിനം അന്തരീക്ഷം മലിനമാവുകയാണ്. ഫാക്ടറിയിൽ നിന്നും പുറപ്പെടുന്ന വിഷപ്പുക, വാഹനങ്ങളിൽ നിന്നും പുറത്തേക്ക് വരുന്നവാഹനങ്ങളിൽ നിന്നും പുകപടലങ്ങൾ, കാറ്റിലൂടെ പറന്നുയരുന്ന പൊടിപടലങ്ങൾ എന്നിവ അന്തരീക്ഷത്തെ മലിനമാക്കുന്നു. ഇവ അന്തരീക്ഷവായുവിലെ കാർബൺഡയോക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതിന്റെ ഫലമായി അന്തരീക്ഷ വായുവിലെ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നു. ജീവന്റെ നിലനിൽപിന് ശുദ്ധവായു അത്യന്താപേക്ഷിതമാണ്. അങ്ങനെ വായുവിലൂടെയും ജലത്തിലൂടെയും അനുദിനം അന്തരീക്ഷം മലിനമാകുന്നു. വൻകിട ഫാക്ടറികളിൽ നിന്നും പുറത്താക്കുന്നവൻകിട ഫാക്ടറികളിൽ നിന്നും പുറത്തള്ളുന്ന മലിനജലം കടലിനെ മലിനമാക്കുന്നു. അപകടകാരികളായ മെർക്കുറി, കാഡ്മിയം,സയനൈഡു കൾ, ആഴ്‌സെനിക് തുടങ്ങിയവ ഇങ്ങനെ ജലത്തിൽ ലയിച്ചു ചേരുന്നു. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ നിന്നും പുറത്തു തള്ളുന്ന മാലിന്യങ്ങൾ നമ്മുടെ ചുറ്റുപാടുകളെ കൂടുതൽ മലിനമാക്കുന്നു. കൂടാതെ ശബ്ദമലിനീകരണം ഇന്നൊരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു. ശുചിത്വ പരിപാലന രീതികൾശുചിത്വ പരിപാലന രീതികളും ബോധവൽക്കരണ ക്ലാസുകളും ഒരു പരിധി വരെ ജനങ്ങളെ ബോധവാന്മാരാക്കുന്നത്തിന് സാധിക്കുന്നുണ്ട്.

അനാമിക
5 c സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം