സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ രോഗപ്രതിരോധ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധ ശക്തി

പരസ്പരം ആശ്രയത്തിലും, പരസ്പരം ആഹാരമായും, എതിട്ടും ആണ് ജൈവലോകം ഭൂമിയിൽ നിലകൊള്ളുന്നത്. ഭൂമിയിൽ ജീവൻ ഉൽഭവിച്ചതു മുതൽ ഇന്നുവരെയുള്ള കാല ങ്ങളിൽ നിരന്തരമായ . മാറ്റങ്ങളിലൂടെയാണ് ഇന്ന് നാം കാണുന്ന ജൈവ വ്യവസ്‌ഥ രൂപപ്പെട്ടത്. ഭൂമിയിൽ ഉള്ള ഓരോ ജീവവർഗ്ഗങ്ങളും നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ്. ഈ പോരാട്ടത്തന്റെ ഫലമായാണ് പുതിയ സാഹചര്യങ്ങളിൽ കൂടുതൽ കരുത്തോടെ നിലനിൽക്കുന്നതിന് ആവശ്യമായ അനുകൂലനങ്ങൾ ഓരോ ജീവർഗ്ഗത്തിനും ഉരുത്തിരിഞ്ഞ് വരുന്നത് എന്ന് പരിണാമ സിദ്ധന്തത്തിലൂടെ ചാൾസ് ഡാർവിങ്ങ് സമർത്ഥിക്കുന്നു.

നമ്മുക്ക് കാണാൻ സാധിക്കുന്ന ജീവർഗ്ഗങ്ങളേക്കാൾ വിപുലമാണ് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ബാക്റ്റീരിയകളുടെയും വൈറസുകളുടെയും ലോകം. ഒരു നാണയ തുട്ടിന്റെ വലുപ്പത്തിലുള്ള ഒരു പ്രതലത്തിൽ വരെ കോടാനു കോടി വൈറസ്സുകളും ബാക്റ്റീരിയകളും ഉണ്ട്. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഉപകാരപ്രതമായതും ഉപദ്രവകരമായതുമായ ബാ ക്ടീരിയകളും വൈറസ്സുകളും ഉണ്ട്. ഉപദ്രവിക്കികളായ ബാക്ടീരിയകളിൽ നിന്നും വൈറസ്സുകളിൽ നിന്നും സംരക്ഷണം നിൽകുന്നത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശക്തിയാണ്.

രോഗപ്രതിരോധശക്തി എന്നത് രണ്ട് തത്തിലുണ്ട്: 1. ആർജിത രോഗപ്രതിരോധ ശക്തി. 2. കൃത്രിമ രോഗപ്രതിരോധ ശക്തി.

ഇതിൽ ആർജിത രോഗപ്രതിരോധ ശക്തി എന്നത് പരിണാമ സിദ്ധാന്തം കൂടി പരിഗണിക്കുമ്പോൾ കോടനു കോടി വർഷങ്ങളിലൂടെ ഓരോ ജീവർഗ്ഗവും രോഗാണുക്കൾക്കെതിരെ നിലനിൽപ്പിനുള്ള പോരാട്ടത്തിൽ ആർജിച്ചെടുത്താണ്. ചില രോഗങ്ങൾ ഒരു തവണ പിടിപ്പെട്ടാൽ അതിനെ പ്രതിരോധിക്കുന്നതിന് ശരീരം ഉൽപ്പാദിപ്പിച്ച ആന്റിബോഡികൾ ഏതെന്ന് ശരീരം ഓർമിച്ച് വെയ്ക്കും പിന്നീട് അതേ അണുബാധ വീണ്ടും ഉണ്ടാകുമ്പോൾ അതിനെതിയുള്ള ആന്റീ ബോഡികൾ ഉൽപ്പാദിപ്പിച്ച് രോഗാണുക്കളെ [21/04, 8:59 PM] Nigitha Tr: തുരത്തും. ഉദാഹരണത്തിന് അഞ്ചാം പനി ഒരു തവണ പിടിപ്പെട്ടാൽ വീണ്ടും ഉണ്ടാവാൻ സാധ്യത കുറവാണ്. 2. കൃത്യമ രോഗപ്രതിരോധ ശക്തി. ഒരു അണുവിനെ തുരത്തേണ്ടത് എങ്ങനെയെന്ന് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഓർത്തു വെയ്ക്കാൻ ശരീരത്തിന് സാധിക്കും ഈ ശേഷി ഉപയോഗിച്ചാണ് മിക്ക വാക്സിനുകളും പ്രവർത്തിക്കുന്നത്. നിർവീര്യമാക്കപ്പെട്ടതോ, ശക്തി കുറച്ചതോ ആയ രോഗാണുക്കളെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുകയാണ് വാക്സിനേഷനിൽ നടക്കുന്നത്. ഉടൻ തന്നെ അതിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റി ബോഡകൾ ഉൽപ്പാദിപ്പിക്കുകയും അത് ഒർത്തു വെയ്ക്കുകയും ചെയ്യുന്നു. പിന്നീട് യഥാർത്ഥ കീടാണു ശരീരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ആവശ്യമായ ആന്റി ബോഡി ഉൽപ്പാദിപ്പിച്ച് രോഗാണുവിനെ നശിപ്പിക്കുന്നു.

മേൽ പറഞ്ഞ പ്രകാരം രോഗപ്രതിരോധ ശക്തി നമ്മുടെ ശരീരത്തിന് നൽകുന്നത് ടി. സെല്ലുകളാണ്. ടി.സെല്ലുകൾ ഉൽപ്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ശരീരത്തിലെ വെളുത്ത രക്താണുക്കളാണ്. ഒരാളുടെ പ്രായം കുടും തോറും ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണത്തിൽ കുറുവരുന്നു. അതിനാലാണ് ഇപ്പോൾ പടർന്നു പന്തലിക്കുന്ന കൊവിഡ് - 19 പ്രായമേറിയവരിൽ മാകമാകന്നത്. വെളുത്ത രക്താണുക്കളെ ഉൽപ്പാദിപ്പിക്കുന്നതിൽ വിറ്റാമിൻ സി ധാരാളമടങ്ങിയ സമികൃത ആഹാരം, കൃത്യമായ ഉറക്കം, പിരിമുറക്കമില്ലാത്ത മാനസിക അവസ്ഥ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

വൈറസ് രോഗങ്ങളെ അപേക്ഷിച്ച്, ബാക്ടീരിയ രോഗങ്ങളെ മരുന്നു കൊണ്ട് മറികടക്കാൻ മനുഷ്യന് എളുപ്പമാണ്. ഫലപ്രദമായ ആന്റി ബയോട്ടിക്കുകളും നാം ഇതിനായി ഉപയോഗിക്കുന്നു എന്നാൽ വൈറസ് രോഗങ്ങൾ ഇപ്രകാരം ചികിത്സിക്കാൻ താരതമ്യേന പ്രയാസമാണ്. വൈറസുകൾ RNA വൈസ്, DNA വൈറസ് എന്നിങ്ങനെ രണ്ട് വിധമുണ്ട്. ഇപ്പോൾ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് RNA വിഭാഗത്തിൽ പെടുന്നു. കോശത്തെ പൊതിയുന്നതിനുള്ള ഒരു പ്രോട്ടീ ൻ കവചവും ഉള്ളിൽ ഒരു ജനിതക വസ്തുവും മാത്രമാണ് ഒരു വൈറസ്സിനുള്ളത്. ഇവക്ക് സ്വയം പെറ്റുപെരുകുന്നതിനുള്ള ശേഷി ഇല്ല. അതിനാൽ അവ ശരീരത്തിൽ പ്രവേശിച്ച് ഓരോ വൈറസ്സിന്റെയും സ്വഭാവ മനുസരിച്ച് ശരീര ഭാഗങ്ങളിലുള്ള കോശ സ്ഥരം പൊട്ടിച്ച് ഉള്ളിൽ കടക്കും. തുടർന്ന് നമ്മുടെ കോശത്തിനുള്ളിലെ ജനതിക വസ്തുക്കളെ അതിന്റെ നിരവധി പകർപ്പുകൾ ആക്കി മാറ്റി പുറത്തുവരുന്നു. തുടർന്ന് ഇവ അടുത്ത കോശത്തിലേക്ക് പ്രവേശിക്കുന്നു. ഇങ്ങനെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആതിഥേയ ശരീരത്തിൽ കോടാനുകോടി വൈറസുകൾ നിറയുന്നു. മാത്രമല്ല ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കബളിപ്പിക്കുന്നതിനായി ചില മാറ്റങ്ങൾ അതിന്റെ പ്രവർത്തന രീതിയിൽ വരുത്താൻ വൈറസുകൾക്ക് എളുപ്പം സാധിക്കും. ഇതിന് മ്യൂട്ടേഷൻ എന്നു പറയുന്നു.

വൈറസുകളെ ഉപയോഗിച്ച് ചിലതരം ക്യാൻസർ രോഗങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കാൻ സാധിക്കുന്ന വിധത്തിൽ ഉള്ള വിധത്തിലുള്ള ഗവേഷണങ്ങൾ വിജയത്തിലേക്ക് എത്തുന്നു എന്നത് ക്യാൻസർ രോഗ ചികിത്സയിൽ പ്രതീക്ഷ നൽകുന്നതാണ്. ഒപ്പം ഏതു വൈറസിനേയും നശിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ശാസ്ത്ര മുന്നേറ്റം ഉണ്ടാവട്ടെയെന്നും പ്രത്യാശിക്കുന്നു.

ഐറിൻ ട്രീസ ജോബി
5 B സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 27/ 03/ 2024 >> രചനാവിഭാഗം - ലേഖനം