സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ കോവിഡ് കാല കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാല കുറിപ്പ്

കോവിഡ് കാല ഡയറിക്കുറിപ്പുകൾ

       മാർച്ച് 10 - 2020 എഴുന്നേറ്റു പഠിക്കുമോനേ.പപ്പ സ്കൂളിൽ പോകാനായി എന്ന അമ്മയുടെ പതിവുവർത്തമാനം കേട്ട് ഞാൻ ഉണർന്നു.ഇനി പരീക്ഷ വെളളിയാഴ്ചയേ ഉള്ളൂ. സാമൂഹ്യ ശാസ്ത്രത്തിന്റെ ചില പാഠങ്ങൾ എനിക്ക് ഭയങ്കര വിഷമമായിരുന്നു. കളിക്കാതെ ഇരുന്നു പഠിക്കണമെന്നു പറഞ്ഞിട്ട് അമ്മയും സ്കൂളിലേയ്ക്ക് പോയി.
     ഉച്ചയായപ്പോൾ അച്ചാച്ചൻ വാർത്ത കണ്ടിട്ട് ഞങ്ങളോട് പറഞ്ഞു ' കൊറോണ മൂലം പരീക്ഷ നിർത്തലാക്കിയെന്ന് 'എന്റെ മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലാരുന്നു.
  പിന്നെ കളിയോടു കളി ഫുട്ബോൾ ചെസ്, ക്രിക്കറ്റ് ,സാറ്റ്, രാത്രി കിടക്കാൻ നേരം അച്ചു നോട്( എന്റെ അനിയൻ) ഞാൻ ചോദിക്കും എടാ.... ആ പരീക്ഷയെല്ലാം ഇനി ഉണ്ടാകുമോ?... എന്തേലും ചെയ്യാം എന്ന് പറഞ്ഞ് ഞങ്ങൾ ഉറങ്ങി. രാവിലെ നേരത്തെ എഴുന്നേറ്റ് സൈക്കിൾ ചവിട്ടി ഞങ്ങൾ രണ്ടു പേരും പതിവായി പള്ളിയിൽ പോയി. ഒരാഴ്ച കഴിഞ്ഞപ്പോൾ നമ്മുടെ ചുറ്റുപാടും കൊറോണ പ്രശ്ന ങ്ങൾ രൂക്ഷമായി.. ഒത്തിരി പേർ മരിക്കുന്നു. കേട്ടപ്പോൾ വളരെ സങ്കടമായി. ഓരോ ദിവസവും രോഗികളും മരണവും' 'ഇതു വരെ കേൾക്കാത്തത്രയും

അങ്ങനെ മാർച്ച് - 23 നമ്മളും ലോക് ഡൗണിലേക്ക് അങ്ങനെ .. പള്ളിലോട്ടുള്ള സൈക്കിളു ചവിട്ടും മുടങ്ങി. പിന്നെ. അങ്കം വീട്ടിനുള്ളിൽ ..... കളിയോടു കളി...

 കുറച്ചു സമയം പുസ്തകം വായിച്ചു പപ്പ കൊണ്ടു തന്ന ഷെർല ഹോംസ് കഥകളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പിന്നെ കിറ്റിക്കുട്ടനു (എന്റെ കുഞ്ഞനിയൻ) വേണ്ടി മേടിക്കുന്ന 'കളിക്കുടുക്ക'യ്ക്കു വേണ്ടി അടിപിടി ... അതു വായിക്കാൻ നല്ല രസമാ... 
   പിന്നെ അച്ചാച്ചൻ ഒരു ദിവസം ഒരു കളിവീടുണ്ടാക്കിത്തന്നു. ഞങ്ങൾ അതിൽ കളിച്ചു രസിച്ചു. ഉച്ചക്ക് ശേഷം അച്ചാച്ചന്റ കൂടെ കൃഷിക്കളത്തിൽ ചേനയും' കപ്പയും നടാൻ ഞങ്ങളും പഠിച്ചു. പപ്പയുടെ കൂടെ വാഴ നനച്ചു.മടുക്കുമ്പോൾ അമ്മയുടെ പാചകവിദ്യകൾ തിന്നുവാനും കുടിക്കവാനും.
 ഇപ്പോ... എനിക്ക് ശരിക്കും വിഷമമാ... എത്ര പേരാ മരിച്ചു പോകുന്നെ ഞാനറിയില്ലാത്തവരാണങ്കിലും അവരും മോനും, പപ്പയും അമ്മയുമൊക്കെയല്ലേ.. ഇനി ഈ ലോകത്ത് ഇങ്ങനെയൊന്നും വരുത്തല്ലേ. എന്ന് നമുക്ക് ആശിക്കാം.
ആൽബർട്ട് ചെറിയാൻ
7 A സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 27/ 03/ 2024 >> രചനാവിഭാഗം - ലേഖനം