സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
              സയൻസ് ക്ലബ്ബ്
      
     2017-18 അധ്യയന വർഷത്തെ  സയൻസ് ക്ലബിന്റെ പ്രവർത്തനം ജൂൺ മാസം രണ്ടാം വാരം ആരംഭിച്ചു. 9/06/17  ൽ കൂടിയ യോഗത്തിൽ ഭാരവാഹികളെ  തെരഞ്ഞെടുത്തു. 
   ഈ അധ്യയന    വർഷം ചെയ്യെണ്ട പ്രവർത്തനങ്ങൾ ആസൂത്രണം  ചെയ്തു
  
   ജുലൈ മാസത്തിൽ ശുചിത്വ ഭാരതം ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .  പത്താം ക്ലാസ്സിലെ റിയാ സാബുവിന് ഒന്നാം    
   സ്ഥാനം ലഭിച്ചു.സബ് ജില്ലാ തലത്തിൽ റിയാ സാബുവിന്  രണ്ടാം  സ്ഥാനവും റവന്യൂ തലത്തിൽ മൂന്നാം  സ്ഥാനവും ലഭിച്ചു. അതിനോടനുബന്ധിച്ച് ക്വിസ് മൽസരവും നടത്തി.
   
   ഓഗസ്റ്റ് മാസത്തിൽ സ്കൂൾ തല ശാസ്ത്രമേള  നടത്തി . ഒന്നാം സ്ഥാനം ലഭിച്ച കുട്ടികൾക്ക് പരിശീലനം നൽകി.ശാസ്ത്രമേളയ്കുുളള ഒരുക്കങ്ങൾ ആരംഭിച്ചു. 
   
   സെപ്റ്റംബർ  16-ന് ഓസോൺ ദിനാചരണവും അതിനോടനുബന്ധിച്ച് ക്വിസ് മൽസരവും നടത്തി .ടാലന്റ് സെർച്ച് എക്സാമിനുവേണ്ടിയുളള ഒരുക്കങ്ങൾ നടത്തി.  സ്കൂൾ തലത്തിൽ 
   സി വി രാമൻ എസ്സേ മൽസരം നടത്തി. X E ലെ ആൻ മരിയ ജോസഫിന് ഒന്നാം സ്ഥാനം ലഭിച്ചു. സയൻസ് നാടക മൽസരത്തിനുളള കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി 
   വരുന്നു.
   
   ലോക അധ്യാപകദിനമായ ഒക്ടോബർ 5  അതി വിപുലമായി ആചരിക്കുകയും   പൂർവ്വ അധ്യാപകരെയും   സ്കൂളിലെ എല്ലാ അധ്യാപകരെയും ആദരിക്കുകയും ചെയ്തു.