എരിമയൂർ,ആലത്തൂർ

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലുൾപ്പെട്ട എരിമയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് എരിമയൂർ. ഉപജില്ലാ ആസ്ഥാനമായ ആലത്ത‍ൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയ‍ും ജില്ലാ ആസ്ഥാനമായ പാലക്കാട് നിന്ന് 18 കിലെമീറ്റ‍ർ അകലെയ‍ുമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യ‍ുന്നത്. ഗ്രാമത്തിന്റെ ഭ‍ൂമിശാസ്‍ത്രപരമായ ആകെ വിസ്‍തീർണ്ണം 1737 ഹെകടറാണ്. എരിമയ‍ൂർ ഗ്രാമത്തിന്റെ പിൻകോഡ് 678546 ആണ്.


മദ്രാസ് സംസ്ഥാനത്തിലെ പാലക്കാട് താലൂക്കിൽപ്പെട്ട എരിമയൂർ, കുന്നിശ്ശേരി, വടക്കേത്തറ എന്നീ പഞ്ചായത്ത് ബോർഡുകൾ സംയോജിപ്പിച്ചാണ് 1961 ഡിസംബറിൽ എരിമയൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. 1963ൽ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഭരണം സ്പെഷ്യൽ ഓഫീസറുടെ കീഴിലാണ് നടന്നിരുന്നത്. 1963 ഡിസംബർ 13 ന് വി.എസ്.ഗോപാലൻ അധ്യക്ഷനായുള്ള ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു.

സ്ഥലനാമോൽപത്തി

ഒരുമയൂർ' 'ആമയൂർ' എന്നീ പേരുകൾ പരിണമിച്ചുണ്ടായ സ്ഥലനാമമാണ് 'എരിമയൂർ' എന്ന് പഴമക്കാർ പറയുന്നു.

പൊതുസ്ഥാപനങ്ങൾ

  • എരിമയൂർ ഗ്രാമപഞ്ചായത്ത്
  • വില്ലേജ് ഓഫീസ്
  • കാർഷിക വികസന കർഷക ക്ഷേമ ഓഫീസ്
  • പ്രാഥമികാരോഗ്യ കേന്ദ്രം
  • സെന്റ്.തോമസ് മിഷൻ എൽ.പി സ്കൂൾ
  • മൃഗാശുപത്രി
  • എസ്.ബി.ഐ. ബാങ്ക്
സാമ‍ൂഹിക രാഷ്‍ട്രീയ സാംസ്‍കാരിക പ്രസ്ഥാനങ്ങൾ

തികച്ച‍ും ക‍ർഷക ഗ്രാമമായ എരിമയ‍ൂരിന് നാടൻകലകളില‍ും അന‍ുഷ്‍ഠാനങ്ങളില‍ും അധിഷ്‍ഠികതമായ ഒര‍ു സാംസ്‍കാരിക പൈത‍ൃകമാണ‍ുള്ളത്.